തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിലെ പൊലീസുകാര്‍ തലസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളെ പോലെ അഴിഞ്ഞാടി. കഴിഞ്ഞ ദിവസം നഗരത്തിലെ തട്ടുകടക്കാരനെ ഇവര്‍ മര്‍ദിച്ചെന്നും മ്യൂസിയം പൊലീസ് സംഭവം ഒതുക്കിത്തീര്‍ത്ത് പരാതിയില്ലെന്ന് എഴുതിവാങ്ങിയതായുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 10.30ന് വെള്ളയമ്പലത്താണ് സംഭവം നടന്നത്. മൂന്ന് ബൈക്കുകളില്‍ എത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ പൊലീസുകാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തുനില്‍ക്കുന്നതിനിടെ തട്ടുകടക്കാരനുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തട്ടുകടയിലെ സാധനങ്ങള്‍ ഇവര്‍ വാരിവലിച്ചിട്ടു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരാണ് തങ്ങളെന്നും തട്ടുകട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് കട നടത്തണമെങ്കില്‍ കേസുമായി മുന്നോട്ടുപോവരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ കടയുടമ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ പരാതിക്കാരനെ മ്യൂസിയം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.
















