കൊച്ചി: പനിബാധിതരായ 5 പേര്‍ കളമശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍. 5 പേരുടേയും സ്രവങ്ങള്‍ ഇന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്‌ക്ക് അയക്കും.നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ പരിചരിച്ച 3 നഴ്സുമാരും വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രോഗിയുമായി ബന്ധമില്ലാത്ത ചാലക്കുടി സ്വദേശിയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.
അതേസമയം, നിപ പ്രതിരോധത്തിനുള്ള പ്രത്യേക മരുന്ന് ഇന്ന് കൊച്ചിയില്‍ എത്തിക്കും. ഓസ്ട്രേലിയയില്‍ നിന്നുള്ള ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റി ബോഡി ആണ് കൊച്ചിയില്‍ എത്തിക്കുന്നത്. ബന്ധുക്കളുടെ അനുമതിയോടെ മാത്രമേ ഈ മരുന്ന് ഉപയോഗിക്കൂ.
സംസ്ഥാനത്ത് നിപ സ്ഥിരീകിച്ച സാഹചര്യത്തില്‍ 311 പേര്‍ മുന്‍കരുതതലിന്റെ ഭാഗമായി നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.
















