Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകമായ ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 5, 2019, 03:20 am IST
in Samskriti

കാരണത്വാധികരണം

നാലാം പാദത്തിലെ നാലാമത്തെ അധികരണമായ ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.

സൂത്രം  കാരണത്വേ ന ചാകാശാദിഷു യഥാ വ്യപദിഷ്ടോക്തേ:

(കാരണത്വേ ന ച ആകാശാദിഷു യഥാ വ്യപദിഷ്ട ഉക്തേ:)

ആകാശം മുതലായവയുടെ സൃഷ്ടിക്രമത്തില്‍ വൈവിധ്യമുണ്ടെങ്കിലും കാരണമായുള്ളതില്‍ അത് കാണുന്നില്ല. എന്തെന്നാല്‍ മുമ്പ് വ്യപദേശിച്ചത് പോലെ പിന്നെയും പറഞ്ഞിട്ടുള്ളതിനാല്‍.

എല്ലായിടത്തും ഒരുപോലെയാണ് കാരണമായ ബ്രഹ്മത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പ്രധാന വാദികളുടെ വാദങ്ങളെ നിരസിച്ച് ഈ ലോകത്തിന്റെ ഉദ്ഭവത്തിന് കാരണം  ബ്രഹ്മമാണെന്ന് ഉറപ്പിക്കുകയാണ് ഇവിടെ.

ജഗത്തിന് കാരണം ബ്രഹ്മമോ ബ്രഹ്മവിഷയമോ അല്ല എന്നാണ് പ്രധാനക്കാരുടെ വാദം. ജഗത് സൃഷ്ടിയെപ്പറ്റി പലതരത്തിലാണ് ഉപനിഷത്തുകള്‍ പറയുന്നത്. ഈ വൈരുദ്ധ്യ കാരണം ബ്രഹ്മത്തെ ജഗത്കാരണമായി എടുക്കാനാവില്ലെന്ന് അവര്‍ പറയുന്നു.

 തൈത്തിരീയത്തില്‍  

‘തസ്മാദ്വാ ആത്മന ആകാശ: സംഭൂത: ‘  ആകാശം മുതലായ ക്രമത്തിലാണ് സൃഷ്ടിയെന്ന് പറയുന്നു.എന്നാല്‍ ഛാന്ദോഗ്യത്തില്‍ ‘തത്തേജോളസൃജത ‘ തേജസ്സിനെയാണ് ആദ്യം സൃഷ്ടിച്ചത് എന്ന് പറയുന്നു.

പ്രശ്‌നോപനിഷത്തില്‍ ‘സ പ്രാണമജൃത പ്രാണാത് ശ്രദ്ധാം  പ്രാണനെയാണ് സൃഷ്ടിച്ചതെന്ന് കാണാം.ഐതയരേത്തില്‍ ‘സ ഇമാന്‍ ലോകാനസൃജത അംഭോ മരീചിര്‍മരമാപ: ‘ലോകങ്ങളെ ഒന്നിച്ച് സൃഷ്ടിച്ചുവെന്ന് പ്രസ്താവിക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘തദ്ധേദം തര്‍ഹ്യവ്യാകൃതമാസീത്തന്നാമരൂപാഭ്യാമേവ വ്യാകൃീയതേ ‘  അവ്യാകൃതമായിരുന്നത് വ്യാകൃതമായി എന്നാണ് വ്യക്തമാക്കുന്നത്. ചിലയിടങ്ങളില്‍ സത്തില്‍ നിന്നാണെന്നും മറ്റ് ചിലയിടങ്ങളില്‍ അസത്തില്‍ നിന്നാണ് ജഗത്ത് ഉണ്ടായതെന്നും കാണാം. ഉണ്ടായ സാധനങ്ങളുടെ ക്രമവും വ്യത്യാസപ്പെട്ട് കാണാം.

 ഇങ്ങനെ പലതരത്തില്‍ വിരുദ്ധമായി പറഞ്ഞിട്ടുള്ളതിനാല്‍ ജഗത്തിന്റെ ഉദ്ഭവം,ക്രമം, കാരണം എന്നിവയെപ്പറ്റി കൃത്യമായ ഒരു അഭിപ്രായം കിട്ടുന്നില്ല. അതിനാല്‍ ബ്രഹ്മത്തിനെ എങ്ങനെ ജഗത് കാരണമായി കണക്കാക്കാനാവും എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ ചോദ്യം.

എന്നാല്‍ ഈ വാദത്തിലും കഴമ്പില്ല എന്ന് സൂത്രം തെളിയിക്കുന്നു. സൃഷ്ടിയിലെ വസ്തുക്കളുടെ സൃഷ്ടിക്രമത്തില്‍ ചേര്‍ച്ച ഇല്ലാ എങ്കിലും സൃഷ്ടികര്‍ത്താവിനെ പറ്റി വാക്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമോ വിരുദ്ധതയോ ഇല്ല.

 ഇക്കാര്യത്തില്‍ വേദാന്തവും ഉപനിഷദ് ഗ്രന്ഥങളും ഒരേ സ്വരം തന്നെയാണ്.ബ്രഹ്മം തന്നെയാണ് സൃഷ്ടിക്കപ്പെട്ട വസ്തുക്കളായിത്തീര്‍ന്നിരുന്നത്. തൈത്തിരീയത്തില്‍ ‘സോളകാമയത, ബഹുസ്യാം പ്രജായേയേതി ‘. ഏകമായ ബ്രഹ്മം അനേകമായി തീര്‍ന്നതാണ് ഈ ഇഗത്ത്. അതു കൊണ്ട് തന്നെ സ്രഷ്ടാവിനും സൃഷ്ടിജാലങ്ങള്‍ക്കും തമ്മില്‍ ഭേദമില്ല.

എന്തിനെയൊക്കെ ജഗത്തിന്റെ കാരണമായി പറയുന്നുവോ അവയെല്ലാം പരബ്രഹ്മസ്വരൂപമായി വര്‍ണ്ണിക്കുന്നുണ്ട്. എല്ലാം പരമാത്മാവ് തന്നെയാണ്. ഏകമായത് അനേകമായിത്തീര്‍ന്നതിനാല്‍ ഉല്പത്തി ക്രമത്തിലും കുഴപ്പമില്ല. ഏത് തത്വത്തെ ആദ്യം പറഞ്ഞാലും ശരി തന്നെ.

 വേദാന്തത്തിന്റെ കാഴ്ചപ്പാടില്‍ മായാ കാര്യമായ ഈ ജഗത്ത് എങ്ങനെയുണ്ടായി, എവിടെ നിന്ന് തുടങ്ങി എന്നിവയൊന്നും പ്രസക്തമല്ല. എല്ലാം ഒന്നാണെന്ന കാഴ്ചപ്പാടുള്ളപ്പോള്‍ ഏത് ഭാഗത്ത് നിന്ന് തുടങ്ങിയാലും പ്രശ്‌നമില്ല.

ഏകമായ ബ്രഹ്മത്തെ പല തരത്തില്‍ നോക്കി കാണുന്നു എന്ന് മാത്രം. അത് ഏത് രൂപത്തിലായാലും ഒന്ന് തന്നെ. അതിനാല്‍ ശ്രുതി ഉറപ്പിക്കുന്നു ജഗത്കാരണം ബ്രഹ്മം തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.