തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു . മാറ്റിവെക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചതു കൊണ്ട് ആശങ്കപ്പെടേണ്ടതില്ല. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപടര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നിയമനടപടി ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.
















