പത്തനാപുരം; സന്നദ്ധ സേവന സംഘടനയായ ജനനീ സേവാ സമിതിയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. തലവൂര്‍ പറങ്കിമാംമുകള്‍ ഹില്‍ ഗാര്‍ഡന്‍ ആഡിറ്റോറിയത്തിള്‍ വച്ച് നടന്ന ചടങ്ങ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വച്ച് അനുമോദിച്ചു. കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരേയും ചടങ്ങില്‍ വച്ച് ആദരിച്ചു. സേവാസമിതി പ്രസിഡന്റ് റ്റി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ. പി പ്രതീഷ് കുമാര്‍, ശശിധരന്‍ പിള്ള, ജെ. രാജശേഖരന്‍ പിള്ള, ആര്‍. സന്തോഷ് കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, ലാല്‍ ജെ. ബി, കെ. സുരേന്ദ്രന്‍ നായര്‍, സോമനാഥന്‍ പിള്ള, അരുണ്‍കുമാര്‍, ജി.മോഹനന്‍ പിള്ള, പത്മാവതിയമ്മ, മിനിമോഹന്‍, മായാദേവി, ഉഷപ്രഭ, പി.ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















