അനധികൃത പാറ ക്വാറികളുടെ പ്രവര്‍ത്തനം മൂലം ജനജീവിതം ദുസ്സഹമായ വെളിയംകുടവട്ടൂര്‍ മുളളന്‍ പാറ കോളനിയില്‍ ക്യാന്‍സര്‍ രോഗികളുടെയും ആസ്മ രോഗികളുടെയും എണ്ണം വളരെകൂടുതലാണ്. ടാര്‍ മിക്‌സിങ് പ്‌ളാന്റ് കൂടി വരുന്നത് പ്രദേശവാസികളുടെ ആരോഗ്യത്തെ ബാധിക്കും എന്നാണ് വിദഗ്ധന്‍ പറയുന്നത്.
കലക്ടര്‍ ഉള്‍പ്പെടെ യുളള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രദേശത്തെ വീടുകളോട് ചേര്‍ന്നു കിടക്കുന്ന ഒരേക്കര്‍ വരുന്ന ഭൂമിയുടെ ചുറ്റുപാടും പത്ത് അടിയോളം ഉയരത്തില്‍ മെറ്റല്‍ ഷീറ്റ് കൊണ്ടു മറച്ച് അനുമതിയില്ലാതെ പാറ ഖനനം ചെയ്ത് വാഹനങ്ങളില്‍ കടത്തുന്നതായും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടക്കുന്നതായും അനധികൃതര്‍ നടപടി സ്വികരിക്കുന്നില്ലെന്നും നാടുകാര്‍ ആരോപിച്ചു അധികൃതരുടെ ഒത്താശയോടെ ജനവാസകേന്ദ്രത്തില്‍ പ്‌ളാന്റ് സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.
പ്രകൃതിരക്ഷാ വേദി സംസ്ഥാന അസിസ്റ്റന്റ് വൈസ്പ്രസിഡന്റ് മഞ്ഞപ്പാറ സുരേഷ് ,ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി പഞ്ചായത്ത് സമിതി സെക്രട്ടറി ജി.ബിജു സമിതി അംഗം മലപ്പത്തൂര്‍ മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു ജനങ്ങളും ആശങ്ക അകറ്റാന്‍ ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രകൃതി രക്ഷാവേദി സംസ്ഥാന അസിസ്റ്റന്റ് വൈസ്പ്രസിഡന്റ് മഞ്ഞപ്പാറ സുരേഷ് ആവശ്യപ്പെട്ടു
















