മധുര: കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട് മധുരയിലാണ് അപകടം നടന്നത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ചത്. മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വിനോദയാത്ര പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. മധുരയെത്തും മുമ്ബ് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊടുവായൂരിലെ ബന്ധുക്കള്‍ മധുരയിലെത്തി.
















