തിരുവനന്തപുരം: ഇരുപത്തഞ്ചു കിലോസ്വര്ണ്ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രകാശ് തമ്പിയുടെ ബന്ധു. സുനില്‍കുമാറിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് പ്രകാശ് തമ്പി. ബാലഭാസ്കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്ണു ബാലഭാസ്കറിന്റെ മരണത്തിന് മുന്‍പ് തന്നെ സ്വര്‍ണ്ണക്കടത്തിലേയ്ക്ക് തിരിഞ്ഞെന്നാണ് വിവരം. ഇയാളെ പിടികൂടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
സ്വര്‍ണം എത്തിച്ചാല്‍ കിട്ടുന്ന ഉയര്‍ന്ന തുക ലക്ഷ്യമിട്ട് പ്രകാശ് തമ്പിയും വിഷ്ണുവും നിരവധി തവണ വിദേശത്തേയ്ക്ക് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവര്‍ തിരികെ വരുമ്പോള്‍ സ്വര്‍ണവുമായാണ് എത്തിയിരുന്നത്. ഒളിവില്‍ കഴിയുന്ന വിഷ്ണുവിനെ പിടികൂടിയാല്‍ മാത്രമേ കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ദുബായില്‍ ഇവരെ സഹായിക്കുന്ന മലയാളി ജിത്തുവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്താല്‍ മാത്രമേ ഇവരില്‍ നിന്നു ഏതൊക്കെ ജൂവലറികള്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്ന കാര്യത്തില്‍ വൃക്തതത വരൂ.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ ഡിആര്‍ഐ അന്വേഷിക്കൂ. കൊലപാതകം സംബന്ധിച്ച അന്വേഷണം നടത്താനുള്ള അധികാരം അവര്‍ക്കില്ല.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കിയിട്ടുണ്ട്. വാഹനാപകടം നടക്കുന്നതിനു മുന്‍പ് വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തിലാണിത്.
ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉേദ്യാഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. കാറിന്റെ മുന്‍സീറ്റിലെ ചോരപ്പാടുകള്‍ ഒരാള്‍ തുടച്ചു മാറ്റിയത് കണ്ടെന്ന ദൃക്സാക്ഷി മൊഴികളും പരിശോധിക്കും. ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഉണ്ണി െ്രെകംബ്രാഞ്ചിന് മൊഴി നല്കി. ഡിവൈഎസ്പി ഹരികൃഷ്ണനാണ് അന്വേഷണ ചുമതല.
















