Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അബ്ദുള്ളക്കുട്ടിയെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 05:03 am IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. മോദിയെ ഗാന്ധിയനെന്ന് വിശേഷിപ്പിച്ച്, അദ്ദേഹത്തിന്റെ ക്ഷേമപദ്ധതികളാണ് വിജയത്തിനു കാരണമെന്ന് പറഞ്ഞതിനാണ് നടപടി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരത്തിനെതിരായി പ്രസ്താവനയിറക്കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും നിലപാടില്‍ ഉറച്ചുനിന്നു. പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.  

‘ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും’

കണ്ണൂര്‍: ഞാനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും തന്നെ പുറത്താക്കിയതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും എ പി അബ്ദുള്ളക്കുട്ടി. വികസനത്തിലുള്ള എന്റെ കാഴ്ചപ്പാട് എന്നും ഒന്നു തന്നെയാണ്. വികസനത്തിനു വേണ്ടിയാണ് എന്നും വിമര്‍ശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ഗെയില്‍ പൈപ്പ്‌ലൈനും നാല് വരി പാതയുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളം സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയായിരുന്നു. അന്നും വികസനം എന്ന വിഷയം ഞാന്‍ ഉന്നയിച്ചു. എന്നെ പുറത്താക്കിയ ശേഷം സിപിഎം അവരുടെ നയം തിരുത്തി. സിപിഎം എന്നെ പുറത്താക്കിയെങ്കിലും എന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചു. കോണ്‍ഗ്രസ് ഇപ്പോള്‍ എന്നെ പുറത്താക്കി. വിശദീകരണ നോട്ടീസില്‍ ഗുജറാത്ത് പ്രശംസ നടത്തിയെന്ന് പറയുന്നു. എന്റെ നിലപാട് തിരുത്താന്‍ സാധിക്കില്ലെന്ന് അന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞാനാണ് ശരിയെന്ന് കേരളം പത്തു കൊല്ലം കൊണ്ട് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

കെ. സുധാകരന്റെയും കെ.സി. ജോസഫിന്റെയും നാട്ടില്‍ അധികാര മോഹം ആര്‍ക്കാണെന്ന് വൈകാതെ തുറന്നു പറയുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കാലു പിടിച്ചിരുന്നുവെങ്കില്‍ കണ്ണൂരില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  മത്സരിക്കാമായിരുന്നു. രണ്ടു തവണ കണ്ണൂരിലും ഒരു തവണ തലശ്ശേരിയിലും മത്സരിച്ചത് ആരുടെയും കാലു പിടിച്ചിട്ടല്ല. വിശദീകരണ നോട്ടീസ് പ്രഹസനമായിരുന്നു. നോട്ടീസിന്റെ ആവശ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. അപ്പോള്‍ മുന്‍വിധിയോടെയുള്ള സമീപനം വ്യക്തമാകുന്നു. അനീതിയാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് മറുപടി നല്‍കിയത്. ‘വീക്ഷണം’ വിധിയും കുറ്റപത്രവും പ്രഖ്യാപിച്ചു. എന്നിട്ട് വിശദീകരണ നോട്ടീസെന്ന നാടകം കളിച്ചു. ഗുജറാത്ത് മോഡലില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഞാനന്നേ ചൂണ്ടിക്കാണിച്ചിരുന്നു. അഡ്വ. ആസഫലിയും മറ്റും ഈ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു.  പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിലേക്കെടുത്തത്. ഇപ്പോഴെങ്ങനെ അവസരവാദമാകുന്നു ഇതെന്നും ചെന്നിത്തലയില്‍ നിന്ന് മുല്ലപ്പള്ളിയിലേക്കെത്തുമ്പോള്‍ ഇതെങ്ങനെ തെറ്റാകുന്നുവെന്നും അദ്ദേഹം  ചോദിച്ചു.

       സിപിഎം നേതാവായിരുന്ന അബ്ദുള്ളക്കുട്ടിയെ, മോദിയെ പ്രകീര്‍ത്തിച്ചതിനാണ്  സിപിഎം പുറത്താക്കിയത്. വികസനകാര്യത്തില്‍ രാഷ്‌ട്രീയത്തിനു അതീതമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിജയം വികസനത്തിനുള്ള അംഗീകാരമാണെന്നും അതാണ് മാതൃകയാക്കേണ്ടതെന്നും പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് 2009 ജനുവരി 17ന് സിപിഎം മയ്യില്‍ ഏരിയാ കമ്മിറ്റി അബ്ദുള്ളക്കുട്ടിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് ഏഴിന് അബ്ദുള്ളക്കുട്ടിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് 2009 ഏപ്രിലില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി അതേ വര്‍ഷം നവംബറില്‍ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് എംഎല്‍എയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശനിദോഷം അകറ്റാനായി ഈ പൂജകൾ

Samskriti

നമ:ശിവായ എന്ന അത്ഭുതമന്ത്രം ജപിയ്‌ക്കുമ്പോൾ

Kerala

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

Kerala

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.