കൊച്ചി: വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചിട്ടുണ്ടോയെന്ന ആശങ്ക നിലനില്‍ക്കെ കേരളത്തിന് കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ കെകെ ശൈലജയുമായി ഫോണില്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥിക്ക് നിപ ഉണ്ടോയെന്ന് വൈകിട്ട് ഏഴരയോടെ അറിയാന്‍ കഴിയും. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ ഫലമാണ് ഏഴരയോടെ ലഭ്യമാകുക. വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 86 പേരും നിരീക്ഷണത്തിലാണ്.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. വ്യാജപ്രചാരണത്തിനെതിരെ നടപടിക്ക് പോലീസിനെ ചുമതലപ്പെടുത്തി.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൊച്ചിയില്‍ ഉന്നതതലയോഗം ആരംഭിച്ചു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉന്നതതലയോഗം. മന്ത്രിമാരായ കെകെ ശൈലജ, സി. രവീന്ദ്രനാഥ് എന്നിവരും നിപ രോഗം ചികിത്സിച്ച ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും യോഗത്തില്‍ പങ്കെടുത്തു.
















