തിരുവനന്തപുരം: പാക്കിസ്ഥാനെ പുകഴ്ത്തിയാല്‍ കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍. ഭാരതത്തിന്റെ പ്രധാനമന്ത്രിയെ പ്രശംസിച്ചാല്‍ പുറത്താക്കുന്ന നയവുമായി കെപിസിസി. നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രശംസിച്ചതിനെ തുടര്‍ന്ന് മുന്‍ എം.പി എപി അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതോടെയാണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തായത്.
നേരത്തെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തിയുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് വിവാദമായിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും പുകഴ്ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്.
ടിപ്പുസുല്‍ത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 4നാണ് ഇമ്രാന് ഖാന് ട്വീറ്റ് ചെയ്തത്. അടിമത്തത്തെക്കാള്‍ നല്ലത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലാണ് ഇമ്രാന്റെ പോസ്റ്റ്. ഇതിന് പ്രതികരണമെന്ന നിലയിലാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
”ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഇമ്രാന് ഖാന്റെ താല്പര്യം ആത്മാര്‍ത്ഥമാണ്, എനിക്ക് നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതല്‍ വയ്ക്കുകയും ചെയ്യുന്നുണ്ട്. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നു എന്നത് അപ്പോഴും നിരാശാജനകമാണ്.” ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്. ഈ ട്വീറ്റിനെ പറ്റി കോണ്‍ഗ്രസ് വിശദീകരണം പോലും തേടിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിനെ അബ്ദുള്ളക്കുട്ടി പ്രശംസിച്ചതോടെ വിശദീകരണം പോലും തേടാതെ ഇന്നു പുറത്താക്കുകയായിരുന്നു.
ബിജെപിയുടെ വിജയത്തിന്റ ആഴം തന്നെ പുറത്താക്കിയ മുല്ലപ്പളളി മനസിലാക്കണം. ഞാനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
















