തിരുവനന്തപുരം: ”മയില്‍പ്പീലി ‘ചാരിറ്റബിള്‍ സൊസൈറ്റി പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം ആര്‍ച്ച.എ.ജെ. യ്‌ക്ക്. 10000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആര്‍ച്ചയുടെ ‘കവിത പൂക്കുന്ന ക്‌ളാസ്സ് മുറികള്‍ ‘എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയത്. ഡോ. കെ വി തോമസ്, ഡോ.ഗോപി പുതുക്കോട്, പി പി ശ്രീധരനുണ്ണി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
വര്‍ക്കല ചെറുന്നിയൂരില്‍ ഡോ. ജോമോന്‍ മാത്യു ആര്‍ എസ് ആശ ദമ്പതികളുടെ മകളാണ് ആര്‍ച്ച. സര്‍ക്കാരിന്റെ ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ രാഷ്‌ട്രപതിയായും സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആര്‍ച്ച ബാലവേദിയുടെ ബാലപ്രതിഭ അവാര്‍ഡും കരസ്ഥമാക്കി.
2017 ലെ ഡോ. പി സി അലക്‌സാണ്ടര്‍ മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി പ്രസംഗ വേദികളില്‍ വിജയി. ഗ്ലോബല്‍ യൂത്ത് ഫോറം ഉള്‍പ്പെടെ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തവും കഥകളിയും അഭ്യസിക്കുന്ന ആര്‍ച്ച ആനുകാലികകളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്
















