കരുനാഗപ്പള്ളി: വിഎച്ച്പി സംസ്ഥാന പ്രതിനിധിസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലാണ് പ്രതിനിധി സമ്മേളനം. സംസ്ഥാനത്ത് വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 600 ഓളം പ്രവര്‍ത്തകര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.
മുഖ്യരക്ഷാധികാരിയായ മാതാ അമൃതാനന്ദമയീ ദേവിയുടെ നേതൃത്വത്തില്‍ രക്ഷാധികാരി ആയി സ്വാമി വേദാമൃതചൈതന്യ, ഡോ. ശശിധരന്‍, അനിയന്‍സ് ഓച്ചിറ, ആര്‍. മോഹനന്‍, എസ്. രാജേഷ്, ശ്രീവര്‍ധനന്‍ എന്നിവരെയും അധ്യക്ഷനായി സദാനന്ദന്‍, വൈസ് പ്രസിഡന്റുമാരായി പി. പങ്കജന്‍, കെ. രാധാകൃഷ്ണപിള്ള, കെ.ബി. അജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ വാസുദേവന്‍ നായര്‍, കണ്‍വീനര്‍മാരായി മോഹനന്‍, രജികുമാര്‍ വരവിള, എ.എ. ബാബു, ഉണ്ണികൃഷ്ണന്‍, ആര്‍. സുശീലന്‍, എസ്. ഓമനക്കുട്ടന്‍, ആര്‍. ധനരാജന്‍, ബാല്‍കുമാര്‍, വി. രവികുമാര്‍ എന്നിവരുമടങ്ങുന്ന 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
കരുനാഗപ്പള്ളി ഗ്രാമ ജില്ലാ പ്രസിഡന്റ് വാസുദേവന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിഎച്ച്പി സംസ്ഥാന സെക്രട്ടറി കെ.എന്‍. വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, സേവാപ്രമുഖ് പി.എന്‍. രവികുമാര്‍, ഡോ. ശശിധരന്‍ പിള്ള, ജയകുമാര്‍, ജി.പി. വേണു, അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















