കൊച്ചി: ക്യാന്‍സര്‍ രോഗിയായ സഹോദരന്‍ കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് അറിഞ്ഞിട്ടും തിരുഞ്ഞു നോക്കാത്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നടപടി വിവാദമായി. സഹോദരനോട് സ്‌നേഹമില്ലന്നും സിനിമയില്‍ അഭിനയിക്കുമെങ്കിലും ഇല്ലാത്ത സ്‌നേഹം അഭിനയിക്കാനറിയാത്തതിനാലും പോകുന്നില്ല എന്ന താത്വിക മറുപടിയാണ് ചുള്ളിക്കാടിന്റേത്.
ചുള്ളിക്കാടിന്റെ സ്വന്തം അനിയന്‍ പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കളിഞ്ഞ ദിവസം കണ്ടെത്തി.
ഭക്ഷണം കഴിക്കാതെ അവശനിലയില്‍ വിസര്‍ജ്ജങ്ങളില്‍ കിടന്നിരുന്ന അദ്ദേഹത്തെ പോലീസും ജീവകാരുണ്യ പ്രവര്‍കത്തകരും ചേര്‍ന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സിനിമാ നടന്‍ സലിം കുമാറിനെ കൊണ്ട് ചുള്ളിക്കാടിനെ വിളിച്ച് കാര്യം പറഞ്ഞു..
സഹോദരനെ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സലിംകുമാറിനോടു പറഞ്ഞത്. കുടുംബ വസ്തു സംബന്ധിച്ച് സഹോദരന്‍ മാര്‍ തമ്മില്‍ തര്‍ക്കത്തിലാണ്. ഇലക്ട്രീഷനായ ജയചന്ദ്രന്‍ അവിവാഹിതനാണ്
സഹോദരനെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍ നിരയില്‍ നിന്ന സന്ദീപ് പോത്താനി എന്നയാള്‍ ഇതു സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് ചുള്ളിക്കാടിന്റെ തനിനിറം പുറത്തായത്.
“അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കള്‍ വികാരക്ഷോഭത്താല്‍ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തില്‍ കവിതകള്‍ കുറിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്.
അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തില്‍ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങള്‍ ഏറ്റെടുത്ത് കൊടുങ്ങല്ലൂരിലെ വെളിച്ചം അഗതി മന്ദിരത്തില്‍ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തില്‍ ഇതുവരെ ഈ സഹോദരന്‍ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കില്‍ വന്നു കാണണം. പറ്റുമെങ്കില്‍ അല്പനേരം അടുത്തിരിക്കണം. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളാല്‍ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണം“ – സന്ദീപ് എഴുതി.
സന്ദിപിന്റെ പോസ്റ്റ് വയറലായതോടെ ചുള്ളിക്കാട് അദ്ദേഹത്തെ വിളിച്ചെങ്കിലും സഹോദരനോടു സ്‌നേഹം അഭിനയിക്കാനില്ലന്നു പറയുകയായിരുന്നു.
















