കോട്ടയം: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്ന് എന്‍എസ്എസ്. എയ്ഡഡ് മേഖലയുടെ നടത്തിപ്പില്‍ കൂടുതല്‍ ആധിപത്യം ഭരണപരമായും രാഷ്‌ട്രീയമായും ഉണ്ടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ തയാറാക്കിയ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലുടെ വ്യവസ്ഥാപിതവും കാര്യക്ഷമമവുമായി നടന്നുപോകുന്ന പൊതുവിദ്യാഭ്യാസ മേഖല തകരും.
ഈ നീക്കത്തെ നിയമപരമായും അല്ലാതെയും നേരിടേണ്ട ബാധ്യത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ട്. അവര്‍ക്കൊപ്പം എന്‍എസ്എസ് ഉണ്ടാവുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
















