തിരുവനന്തപുരം: ബിഎംഎസ് ആഭിമുഖ്യമുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്‌ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘിന്റെ അഖിലേന്ത്യാ സമ്മേളനം ജൂണ്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി തിരുവനന്തപുരത്ത് നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ.എം.എസ്. രമേശനും ജനറല്‍ കണ്‍വീനര്‍ എസ്.കെ. ജയകുമാറും അറിയിച്ചു.
ഏഴിന് അഖിലേന്ത്യാ പ്രവര്‍ത്തകസമിതി യോഗം രാജധാനി ഓഡിറ്റോറിയത്തില്‍ ബിഎംഎസ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉദയ്‌റാവു പട്‌വര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ പ്രിയദര്‍ശനി ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും.
ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അമോദ് ശ്രീവാസ്തവ് അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിപിന്‍കുമാര്‍ ധോഗ്ര, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാജീവന്‍ എന്നിവര്‍ സംസാരിക്കും
വൈകിട്ട് ആറിന് പൊതുസമ്മേളനം അഖിലേന്ത്യാ സംഘടനാ സെക്രട്ടറി മഹേന്ദ്ര ജെയിന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 700 പ്രതിനിധികള്‍ പങ്കെടുക്കും.
















