ആലപ്പുഴ: ദേശീയ സബ് ജൂനിയര്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് കിരീടം. തമിഴ്‌നാട്ടില്‍ നടന്ന മത്സരത്തില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് ഓടും നേടിയാണ് കേരളം തുടര്‍ച്ചയായ ആറാം വര്‍ഷവും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
കേരളത്തിന്റെ ആലപ്പി ജിമ്മിലെ നന്ദന സബ് ജൂനിയര്‍ സ്‌ട്രോങ് വുമണ്‍ ഓഫ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം ആലപ്പുഴയുടെ തന്നെ അനീഷയും കരസ്ഥമാക്കി.
ഇവര്‍ക്ക് പുറമെ അലീനാ ജോസഫ്, എം. അനീഷ, ആര്‍. നന്ദന, നവ്യ പ്രസാദ്, അര്‍ച്ചനാ സുരേന്ദ്രന്‍ (സ്വര്‍ണം). സീയാ മെറ്റില്‍ഡാ ബൈജു (വെള്ളി), അഞ്ചനാ ബോബന്‍, ഐശ്വര്യ രമേഷ് (വെങ്കലം) എന്നിവരും മെഡല്‍ നേടി. പുരുഷവിഭാഗത്തില്‍ എസ്. അഭിജിത്, അല്‍ത്താഫ് ഒമര്‍ എന്നിവര്‍ വെള്ളി മെഡലും കരസ്ഥമാക്കി.
















