ബെംഗളൂരു: കര്‍ണാടകത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ടൗണ്‍ പഞ്ചായത്തുകളിലും ബിബിഎംപിയിലും ബിജെപിക്ക് മികച്ച മുന്നേറ്റം. 19 ടൗണ്‍ പഞ്ചായത്തുകളില്‍ എട്ടെണ്ണം ബിജെപി നേടി. എട്ടെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്.
ടൗണ്‍ പഞ്ചായത്തുകളിലെ 290 വാര്‍ഡുകളില്‍ 126 എണ്ണവും ബിജെപി കരസ്ഥമാക്കി. കോണ്‍ഗ്രസ് 97, ജെഡിഎസ് 34 സീറ്റുകളിലൊതുങ്ങി. എട്ട് സിറ്റി കോര്‍പ്പറേഷനുകള്‍, 33 ടൗണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 22 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 1361 വാര്‍ഡുകളിലാണ് മെയ് 29ന് തെരഞ്ഞെടുപ്പ് നടന്നത്. 30 ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ ആറെണ്ണത്തില്‍ ബിജെപിയും 12ല്‍ കോണ്‍ഗ്രസും രണ്ടെണ്ണം ജെഡിഎസും വിജയിച്ചു. പത്തെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
ബെംഗളൂരു കോര്‍പ്പറേഷനിലെ ജെഡിഎസിന്റെ കൈയിലായിരുന്ന കാവേരിപുര വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. പല്ലവി ചെന്നപ്പയായിരുന്നു സ്ഥാനാര്‍ത്ഥി. സഹായപുരം വാര്‍ഡില്‍ കോണ്‍ഗ്രസ് വിജയിച്ചു. 63 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെയുള്ള ഫലമറിഞ്ഞ 1221 വാര്‍ഡുകളില്‍ ബിജെപി 366 സീറ്റില്ജയിച്ചു. കോണ്‍ഗ്രസ് 509, ജെഡിഎസ് 174 സീറ്റുകളില്‍ വിജയിച്ചു. സ്വതന്ത്രര്‍ക്ക് 160, ബിഎസ്പിക്ക് മൂന്ന്, സിപിഎമ്മിന് രണ്ട്, മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റ്. ഏഴ് സിറ്റി മുനിസിപ്പാലിറ്റികളിലായി ബിജെപി-56, കോണ്‍ഗ്രസ്-90, ജെഡിഎസ്-38, ബിഎസ്പി-രണ്ട്, സ്വതന്ത്രര്‍-25, മറ്റുള്ളവര്‍-ആറ് എന്നിങ്ങനെയാണ് സീറ്റുകള്‍. 30 ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ ബിജെപി-184, കോണ്‍-322, ജെഡിഎസ്-102, ബിഎസ്പി-ഒന്ന്, സിപിഎം-രണ്ട്, മറ്റുള്ളവര്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.
താലൂക്ക്, ഗ്രാമപഞ്ചായത്തുകളില്‍ ഒഴിച്ച് മറ്റിടങ്ങളിലെല്ലാം വിവിപാറ്റ് ഉപയോഗിക്കാതെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. 30 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ സൗഹൃദമത്സരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: