ന്യൂദല്‍ഹി : ഇന്ത്യന്‍ വ്യോമപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം വ്യോമസേന പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27 ന് പാക്കിസ്ഥാനിലെ ബാലാകോട്ട് ഇന്ത്യ പ്രത്യാക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇത് പിന്‍വലിക്കുന്നതായി വ്യോമസേന വെള്ളിയാഴ്ച ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.
അതേസമയം ഇന്ത്യന്‍ വാണിജ്യ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്. ബുധനാഴ്ചയാണ് പാക്കിസ്ഥാന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
















