ബന്ധുക്കളര്ഥ ഗൃഹപുത്രാദി ജാലമതില്‍
ബന്ധിച്ചവന്നുകലില് നിന്തത്വമോര്ക്കിലു-
മതന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു
മെന്നാക്കിടൊല്ല ഹരിനാരായണായ നമ:
പുത്രമിത്രകളത്രാദികളെയൊക്കെ ഉപേക്ഷിച്ച് ഈശ്വര ഭജനം ചെയ്താല്‍ മാത്രമേ മുക്തിമാര്‍ഗം തെളിഞ്ഞു വരികയുള്ളൂ. മറിച്ച് ഇക്കാണുന്ന പ്രപഞ്ചവും അതിലെ ജന്തുക്കളും മാത്രമാണ് സത്യമെന്ന് കരുതുന്നവന്റെ വീക്ഷണം, അന്ധന്റെ മുമ്പില്‍ വെച്ച കണ്ണാടി പോലെ ആയിപ്പോകും. വിശ്വം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഈശ്വരചൈതന്യത്തെ കാണുവാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അതിനാല്‍ എല്ലാ മതിഭ്രമങ്ങളില്‍ നിന്നും വിട്ട് പരമമായ ഭഗവത്തത്ത്വം എനിക്ക് വെളിപ്പെടുത്തിത്തരണേ, അതിനായി ഞാന്‍ നമസ്ക്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: