തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആറിനുതന്നെ കേരളത്തിലെത്തും എന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ജില്ലകളില്‍ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. വേനല്‍മഴ ഇത്തവണ 55 ശതമാനം കുറഞ്ഞതുകാരണം സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു.
പതിവുപോലെ മേയ് 18ന് കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ കാലവര്‍ഷം കന്യാകുമാരി പ്രദേശങ്ങളുടെ തെക്കന്‍മേഖലകളിലെത്തി. അടുത്ത 72 മണിക്കൂറിനുള്ളില്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്തെത്തും. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ജൂണ്‍ ആറോടു കൂടി തന്നെ കേരളത്തില്‍ എത്താനാണ് സാധ്യത.
പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമായ എല്‍നിനോ മണ്‍സൂണ്‍ കാലത്തും ദുര്‍ബലമായി തുടരും. ഇത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ബാധിക്കില്ല എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
















