കോഴിക്കോട്: ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും സ്വാതന്ത്ര്യസമര സേനാനിയും തപസ്യ കലാസാഹിത്യ വേദി മുന്‍ അദ്ധ്യക്ഷനുമായ വി.എം. കൊറാത്തിന്റെ പതിനാലാം ചരമവാര്‍ഷിക ദിനമായ ജൂണ്‍ 4ന് തപസ്യയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് അനുസ്മരണ സദസ്സ് സംഘടിപ്പിക്കും. വൈകിട്ട് 5 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സദസ്സ്.
ഡോ. എം.എന്‍. കാരശ്ശേരി അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന് ‘മാറുന്ന മാധ്യമ മുഖങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. ചേക്കുട്ടി, വാര്‍ത്തികം മുന്‍ പത്രാധിപര്‍ പ്രൊഫ. കെ.പി. ശശിധരന്‍, ജന്മഭൂമി ഡെപ്യുട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിക്കും. ഉള്ളൂര്‍ എം. പരമേശ്വരന്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, രജനി സുരേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
















