Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മരടിലെ ഫ്‌ളാറ്റുകള്‍ ഉടമകള്‍ പൊളിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 05:46 pm IST
in Local News

കൊച്ചി: മരടില്‍ തീരദേശ സംരക്ഷണ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ സ്വന്തം ചെലവില്‍ പൊളിക്കാന്‍ ഉടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുന്ന നോട്ടീസിനൊപ്പം, ഇതിന് സാങ്കേതിക സഹായം നല്‍കാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. നഗരസഭയ്‌ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടിക്രമങ്ങളുടെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. 

എന്നാല്‍, കെട്ടിടം പൊളിക്കാനും മാലിന്യങ്ങള്‍ സംസ്‌കരിക്കനും വേണ്ട സാങ്കേതികസഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാന്‍ നഗരസഭ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുമായി നഗരസഭാ അധികൃതര്‍ അടുത്തദിവസം ചര്‍ച്ച നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.

മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഫ്‌ളാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് അനധികൃത ഫ്‌ളാറ്റ് പൊളിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. 

അനധികൃത നിര്‍മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 

കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മാണം കൂടി കാരണമാണെന്നും കോടതി നിരീക്ഷിച്ചു. ഹോളി ഫെയ്‌ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിച്ചുമാറ്റേണ്ടത്.  എന്നാല്‍ വിധി നടപ്പാക്കുന്നതിനെതിരെ ഫ്‌ളാറ്റിലെ താമസക്കാരും നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു. വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു.

 കെട്ടിടം പൊളിച്ചുമാറ്റേണ്ടത് നഗരസഭയോ സംസ്ഥാന സര്‍ക്കാരോ എന്നകാര്യത്തില്‍ തീരുമാനം ആകാതായതോടെ പൊളിക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. ഇതിന് വേണ്ടിവരുന്ന ഭാരിച്ച ചെലവും, കോണ്‍ക്രീറ്റ് മാലിന്യത്തിന്റെ സംസ്‌കരണവും, സമീപവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും, ഫ്‌ളാറ്റിലെ താമസക്കാരുടെ ബുദ്ധിമുട്ടും എങ്ങനെ പരിഹരിക്കുമെന്നതായിരുന്നു പ്രതിസന്ധിക്ക് കാരണം. നഗരസഭയുടെ നടപടി വൈകിയതോടെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം.

40 ലക്ഷം മുതല്‍ മൂന്നുകോടി വരെ മുടക്കിയവര്‍

പത്ത് വര്‍ഷം മുമ്പ് 40 ലക്ഷത്തിന് ഫ്‌ളാറ്റ് വാങ്ങിയവര്‍ മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍വരെയുണ്ട് പൊളിച്ചുമാറ്റുന്ന ഫ്‌ളാറ്റുസമയച്ചങ്ങൡ. ഉടമകള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിറ്റി നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി. മരട് ഗ്രാമപഞ്ചായത്ത് നല്‍കിയ ബില്‍ഡിങ് പെര്‍മിറ്റ് പിന്നീട് നഗരസഭയായപ്പോള്‍ ഭരണസമിതി ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കേസുകളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിന് വഴിതെളിച്ചത്.

കായലോരം ഒഴികെ മൂന്നും ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫ്‌ളാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം. ഭൂരിഭാഗം ഉടമകളും പ്രവാസികളാണ്. പകുതിപ്പേരും ഇവിടെ താമസിക്കുന്നില്ല. ചിലര്‍ വാടകയ്‌ക്ക് നല്‍കിയിട്ടുണ്ട്. കായലോരത്തിലെ 40 ഫ്‌ളാറ്റുകള്‍ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില്‍ മൊത്തം വില 24 കോടി രൂപ. പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളില്‍ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിര്‍മാണം നിര്‍ത്തി. മറ്റ് നാലെണ്ണത്തില്‍ ഒന്നിലെ മുഴുവന്‍ അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാരുണ്ട്. നൂറു മീറ്റര്‍ ദൂരത്തില്‍ നഗരസഭയുടെ പൊതു ശ്മശാനമുള്ളതാണ് ഒരു ഫ്‌ളാറ്റില്‍ താമസക്കാര്‍ കുറയാന്‍ കാരണം. ഇവിടേക്ക് വാടകക്കാരേയും കിട്ടുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.