തൃപ്പൂണിത്തുറ: കഥകളി -ചെണ്ട ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണാര്‍ത്ഥം ഒരു പിറന്നാളിന്റെ ഓര്‍മ്മ എന്ന പേരില്‍ വിവിധ കലകളില്‍ മികവ് തെളിയിച്ച കലാകാരന്മാരെ ‘കലാസാഗര്‍’ പുരസ്‌കാരം നല്‍കി ആദരിച്ചു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ അനുസ്മരണ യോഗം കേരള കലാമണ്ഡലം മുന്‍ വിസി. കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ കഥകളി കേന്ദ്രം പ്രസിഡന്റ് പി.എസ്. രാമന്‍ അധ്യക്ഷനായി. നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.
വി.കലാധരന്‍ മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, പി. വേണുഗോപാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹരിപ്രിയ നമ്പൂതിരി (കഥകളി – വേഷം), കലാമണ്ഡലം രാജേന്ദ്രന്‍ (കഥകളി – സംഗീതം), ഗോപികൃഷ്ണന്‍ തമ്പുരാന്‍ (കഥകളി – ചെണ്ട), ബിജു ആറ്റുപുറം (കഥകളി -മദ്ദളം ), കലാമണ്ഡലം രാജു ജോണ്‍ (കഥകളി – ചുട്ടി), മരുത്തോര്‍വട്ടം കണ്ണന്‍ (ഓട്ടന്‍തുള്ളല്‍ ), പി.കെ.ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ ( കൂടിയാട്ടം – മിഴാവ്), മാര്‍ഗി സജീവ് നാരായണ ചാക്യാര്‍ ( ചാക്യാര്‍കൂത്ത് ), കലാമണ്ഡലം അംബിക (മോഹിനിയാട്ടം), ഡി. ബീന ( ഭരതനാട്യം), ശ്രീലക്ഷ്മി ഗോവര്‍ധന്‍ (കുച്ചുപ്പുടി), കല്‍പ്പാത്തി ബാലകൃഷ്ണന്‍ (തായമ്പക ), ചോറ്റാനിക്കര സുഭാഷ് മാരാര്‍ (പഞ്ചവാദ്യം -തി മില ), ചോറ്റാനിക്കര സുരേന്ദ്ര മാരാര്‍ (പഞ്ചവാദ്യം – മദ്ദളം ), കാവില്‍ ഉണ്ണികൃഷ്ണവാര്യര്‍ (പഞ്ചവാദ്യം – ഇടയ്‌ക്ക), പെരുവനം മുരളി (പഞ്ചവാദ്യം – ഇലത്താളം ), മച്ചാട് പത്മകുമാര്‍ (പഞ്ചവാദ്യം – കൊമ്പ്) എന്നിവരെയാണ് ‘ കലാസാഗര്‍’ പുരസ്‌കാരം നല്‍കി ആദരിച്ചത്. ശരത് എ.ഹരിദാസ്, കലാസാഗര്‍ പ്രസിഡന്റ് എം.പി.മോഹനന്‍ സംസാരിച്ചു.
















