ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന് കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി. മുരളീധരന് സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏതു വകുപ്പാണ് ലഭിക്കുകയെന്ന് ഇന്ന് നടക്കുന്ന ആദ്യ കേന്ദ്രമന്ത്രിസഭായോഗശേഷം അറിയാം. വി. മുരളീധരന് മന്ത്രിസഭാംഗത്വം ലഭിച്ചതോടെ കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനും അര്‍ഹമായ പ്രാതിനിധ്യമായി.
ദല്‍ഹിയിലെ സ്വര്‍ണ്ണജയന്തി അപ്പാര്‍ട്ട്മെന്റിലെ എംപി ഫഌറ്റില്‍ ഇരിക്കുമ്പോഴാണ് ഉച്ചയ്ക്ക് ശേഷം ദേശീയ അധ്യക്ഷന്റെ ഔദ്യോഗിക ഫോണ്‍ സന്ദേശമെത്തുന്നത്, കേന്ദ്രമന്ത്രിയാകാനുള്ള ക്ഷണം. ഇന്നലെ രാവിലെ അടല്‍ സ്മൃതി സ്ഥലില്‍ നടന്ന പുഷ്പ്പാര്‍ച്ചന ചടങ്ങില്‍, മന്ത്രിമാരാവാന്‍ സാധ്യതയുള്ള എംപിമാര്‍ക്കൊപ്പം വി.മുരളീധരന് എത്തിയപ്പോള്‍ തന്നെ സൂചനകള്‍ ശക്തമായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മുമ്പ് മാത്രമാണ് ലഭിച്ചത്.
കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേന്ദ്രമന്ത്രിസഭയിലെ അംഗത്വം കാണുന്നതെന്ന് വി. മുരളീധരന് പ്രതികരിച്ചു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ അദ്ദേഹം കൈവിടില്ലെന്നതിന്റെ സൂചനയാണീ മന്ത്രി സ്ഥാനം. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ആത്മാ ര്‍ത്ഥമായി നിറവേറ്റും. കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം കാണും- വി. മുരളീധരന് പ്രസ്താവിച്ചു. കേരളത്തിന് ലഭിച്ച വലിയ നേട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള, കുമ്മനം രാജശേഖരന്, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന് തുടങ്ങിയവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: