കൊച്ചി: ഏതു വിഷയത്തിലും പ്രതികരിക്കുന്ന കേരളീയര്‍ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അരുംകൊലയില്‍ പ്രതികരിക്കാത്തത് കുറ്റകരമായ മൗനമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ആഗോള ഭീകരതക്കെതിരെ മാനവിക കൂട്ടായ്‌മ ഹൈക്കോര്‍ട്ട് ജങ്ഷനിലെ വഞ്ചിസ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഭീകരതയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. മോദി സര്‍ക്കാര്‍ വരാതിരിക്കാന്‍ ചില കോണുകളില്‍ നിന്ന് ശക്തമായ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല, മറിച്ച് തുല്യനീതി നല്‍കാന്‍ മോദി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. വിദ്വേഷത്തിന്റെ വിത്ത് പാകിയത് കമ്യുണിസ്റ്റുകളാണ്, എന്നാല്‍ ഫലം കൊയ്തത് കോണ്‍ഗ്രസും. നിരീശ്വരവാദികളെപ്പോലും ഉള്‍ക്കൊള്ളുന്ന സര്‍വ്വധര്‍മ്മ സംസ്‌ക്കാരത്തിന്റെ മാതൃകയാണ് ഭാരതം. ബിജെപി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണെന്ന് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയില്‍ കൊലചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി ഹൈക്കോര്‍ട്ട് ജങ്ഷനിലെ ഉണ്ണിമിശിഹാ പള്ളിയില്‍ റവ. ഫാദര്‍ ഡോ. സ്റ്റാന്‍ലി പാതിരിപ്പള്ളി , റവ.ഫാദര്‍. ഫ്രാന്‍സിസ് കുഴിവേലില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപവാസ സമരത്തിന് ഡോ. കെ.എസ് . രാധാകൃഷ്ണന്‍ തിരിതെളിയിച്ച് നഗരവീഥിയില്‍ പ്രദക്ഷിണവും നടന്നു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍ കുട്ടി, അഡ്വ. കെ.വി. സാബു, ബിനോയ് തോമസ്, അഡ്വ. സാംസന്‍ റോഡ്രിഗസ്, പി.വി. ജോര്‍ജ്ജ്, ഷിബു ആന്റണി, നിരണം രാജന്‍, അഡ്വ. കെ.എസ് . ഷൈജു, ജിജോ ജോസഫ്, എന്‍.എല്‍. ജെയിംസ്, റിക്‌സ് ചെവിടന്‍, ലാലന്‍ കൊമ്പനായില്‍, സി.ജി. രാജഗോപാല്‍ സംസാരിച്ചു.
















