Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ടതില്ല

ജയശങ്കര്‍ പിള്ളbyജയശങ്കര്‍ പിള്ള
May 29, 2019, 04:06 am IST
inVicharam

ശബരിമല വിഷയം പുനഃപരിശോധിക്കാന്‍ തയ്യാറായി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി. പിണറായിയുടെ കത്തിനെ തള്ളിക്കൊണ്ട് ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? കേരളത്തിലെ മാര്‍ക്‌സിറ്റ്പാര്‍ട്ടിയിലെ പരമ്പരാഗത, ഉറച്ച വോട്ടുകളാണ് വിധി മാറ്റിമറിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയെയും, ഉമ്മന്‍ചാണ്ടിയെയും പെരുവഴിയില്‍ ആക്കിയതിന്റെ ഉപകാരസ്മരണയാണ് ഇന്ന് കാണുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തകര്‍ച്ച, അഥവാ വോട്ട് ചോര്‍ച്ച. 

കോണ്‍ഗ്രസ്സും, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ അഡ്ജസ്റ്റ്‌മെന്റ് വോട്ട് രാഷ്‌ട്രീയം. ഇതില്‍ പാര്‍ട്ടിയ്‌ക്ക് എന്താണ് നേട്ടം? കാര്യം സിമ്പിളാണ്. പിണറായി പറയുന്നത് കേട്ടാല്‍ത്തന്നെ കാര്യം വ്യക്തമാകും. ‘ഞാന്‍ എന്റെ ശൈലി മാറ്റുകയില്ല.’ കാരണം എന്താണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിച്ചത് അതാണ-് വോട്ടുമറിക്കല്‍. ആ തീരുമാനം ആണ്  വിജയമായി യുഡിഎഫിനു ലഭിച്ചത്.

തെരഞ്ഞെടുപ്പിന് നാലുനാള്‍ മുന്‍പ് തിരുവന്തപുരത്തുകാരും കോഴിക്കോട്ടുകാരുമായി നടന്ന ചര്‍ച്ചകളും, വ്യാപകമായി അയച്ച മൊബൈല്‍ മെസ്സേജുകളുംതന്നെ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ്സ്, ലീഗ്, എസ്ഡിപിഐ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായതീരുമാനം ആയിരുന്നു. 

ബിജെപി എങ്ങനെയും അധികാരത്തില്‍ എത്താതെ നോക്കുക. ശബരിമല വിഷയത്തില്‍നിന്നു പാര്‍ട്ടി അണികളുടെ വികാരം മാനിച്ചു തലയൂരുക. കാരണം, ശബരിമല വികസനത്തിന്റെ പേരില്‍ നടത്താനിരുന്ന വന്‍കൊള്ളയ്‌ക്ക് കാലതാമസം നേരിടും. വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കണം. കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അംഗീകാരം ലഭിക്കുക ഇനി സാധ്യമല്ല. വനംവകുപ്പിന്റെ അനുമതിക്കുതന്നെ ചുരുങ്ങിയതു രണ്ടു വര്‍ഷം വേണ്ടിവരും. എസ്ഡിപിഐയുടെ പണംപറ്റി ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ ശബരിമല നടപടികള്‍ അധികം ആളിയാല്‍ വന്‍തീയായി പടരുമെന്നു തിരിച്ചറിഞ്ഞു. 

കേന്ദ്രം ബിജെപി വീണ്ടും ഭരിക്കുമെന്ന് ഒട്ടുംതന്നെ വിശ്വാസം ഇല്ലാതെ നടത്തിയ രഹസ്യ കൂട്ടുകച്ചവടത്തില്‍ വെട്ടിലായത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ഹിന്ദു വിശ്വാസികളുടെ വോട്ടുകള്‍ ഭൂരിഭാഗവും ബിജെപിക്ക് ലഭിച്ചു എന്നതിന് തെളിവാണ് പത്തനംതിട്ട, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളിലെ വോട്ടുവര്‍ദ്ധന. കോണ്‍ഗ്രസ്സുമായി നടത്തിയ രഹസ്യ വോട്ടുകച്ചവടത്തില്‍ സിപിഎം ബലിയാടാവുകയായിരുന്നു.

ഇത് വ്യക്തമായി അറിയാവുന്ന പിണറായി അതുകൊണ്ടാണ് ശക്തമായി പറയുന്നത്, നിലപാടുകള്‍ മാറ്റുകയില്ല എന്ന്. പാര്‍ട്ടി അദ്ദേഹത്തെ ശാസിക്കുകപോലും ചെയ്തില്ല എന്നതാണ് നാം കാണേണ്ട സത്യവും. കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടി വിശ്വാസികളെ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് വോട്ടുമറിക്കല്‍ തന്ത്രത്തിലൂടെ വഞ്ചിച്ചവരാണ് സിപിഎം. ഇന്ന് വിശ്വാസികള്‍ക്കായി കണ്ണീര്‍ഒഴുക്കുന്ന ഇവര്‍ പാവപ്പെട്ട ഹിന്ദുവിശ്വാസികളുടെമേല്‍ ചാര്‍ത്തിയ കേസുകള്‍ നിരുപാധികം പിന്‍വലിക്കുവാന്‍ തയ്യാറുണ്ടോ? 

വിശ്വാസിസമൂഹത്തെ പ്രക്ഷോഭത്തിലേക്കും, തെറ്റിലേക്കും നയിച്ചത് പിണറായി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ആണല്ലോ? തെറ്റ് ചെയ്യുന്നതിലും വലിയകുറ്റമാണല്ലോ തെറ്റിനു പ്രേരിപ്പിക്കുന്നത്? അപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ സര്‍ക്കാര്‍തന്നെയാണ്. 

കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാടുകളില്‍ അടിമകള്‍ ആക്കപ്പെടേണ്ടവര്‍ അല്ല ഭൂരിപക്ഷഹിന്ദുക്കള്‍. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുടെ പണംപറ്റി വീണുകിട്ടിയ അവസരം മുതലെടുക്കുകയും, ജനാധിപത്യപരമായി സമരംനയിച്ച വിശ്വാസി സമൂഹത്തെ ഒന്നടങ്കം തുറുങ്കില്‍ അടയ്‌ക്കുകയും ചെയ്ത സിപിഎം, ആ നിലപാടുകള്‍ മാറ്റുവാന്‍ തയ്യാറുണ്ടോ എന്നുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ആചാര സംരക്ഷണസമിതി ഒരു രാഷ്‌ട്രീയപാര്‍ട്ടി അല്ല എന്നും, രാഷ്‌ട്രീയം മറന്നുള്ള വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്‌മ ആണെന്നും തെരഞ്ഞെടുപ്പ് ഫലം വരുംവരെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് അറിവില്ലായിരുന്നോ? ഇവര്‍ ഏതു മൂഢതാല്‍പര്യത്തില്‍ ആണ് ഇന്നും ജനാധിപത്യത്തിന്റെ പേരില്‍ ജനങ്ങളെ വോട്ടിനായി സമീപിയ്‌ക്കുന്നത്? 

കോണ്‍ഗ്രസ്സ്പാര്‍ട്ടി ലീഗുമായും, കമ്യൂണിസ്റ്റ്പാര്‍ട്ടി എസ്ഡിപിഐയുമായും ചേര്‍ന്ന് കേരളത്തില്‍ മതഭൂരിപക്ഷത്തിനുനേരെ നടത്തുന്ന ആക്രമണങ്ങളും കൂട്ടുകച്ചവടങ്ങളും അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്ന ഉറച്ച പ്രഖ്യാപനം ആണ് പിണറായിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിയ്‌ക്കുന്നത്. കേരളത്തിലെ മുഴുവന്‍ വിശ്വാസിസമൂഹവും ഓര്‍ക്കുക ഇന്നു കേരളം ഭരിയ്‌ക്കുന്നതും, അവരെ പിന്‍താങ്ങുന്ന പ്രതിപക്ഷവും ജനാധിപത്യവിരുദ്ധരും വോട്ട് വില്‍പ്പനയിലൂടെ കാലങ്ങളായി രാഷ്‌ട്രീയകൃഷി നടത്തുന്നവരുമാണെന്ന്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികള്‍ കേരളത്തിന്റെ ജനകീയ കസേരയില്‍ വരുന്നതുവരെ കേരളജനത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വോട്ടുകച്ചവടം ഇനിയും ഉണ്ടാകാം. പക്ഷെ അവസാനവിജയം ദേശീയ നിലപാടിനും സഹിഷ്ണുതയ്‌ക്കും വികസനരാഷ്‌ട്രീയയത്തിനും ബിജെപിക്കും ആയിരിക്കുമെന്ന് വരുംകാലങ്ങളില്‍ തെളിയിക്കപ്പെടും.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ശബരിമല സംരക്ഷണ ഓര്‍ഡിനന്‍സിന്റെ പിതൃത്വം തട്ടി എടുക്കാനായി ഒരു കമ്യൂണിസ്റ്റുകാരനും, കോണ്‍ഗ്രസ്സ്‌കാരനും തെറ്റുതിരുത്തല്‍ വാദ പ്രസ്താവനകളിലൂടെ മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ടതില്ല. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.