അങ്കമാലി: സേവാഭാരതി അങ്കമാലിയുടെ രണ്ടാംവാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. പൊയ്‌ക്കാട്ടുശ്ശേരി ശ്രീകുറുംബക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ റിട്ട. ജില്ലാ ജഡ്ജിയും രാഷ്‌ട്രീയ സ്വയം സേവകസംഘം ജില്ലാ സംഘചാലകുമായ സുന്ദരം ഗോവിന്ദ് ഉദ്ഘാഘാടനം ചെയ്തു.
സേവാഭാരതി അങ്കമാലി രക്ഷാധികാരിയും ബിഎആര്‍സി റിട്ട. സീനിയര്‍ സയന്റിസ്റ്റുമായ സി.കെ.കെ. നായര്‍ അധ്യക്ഷനായി. ഒ.എസ്. സതീഷ് കൊടകര മുഖ്യപ്രഭാഷണം നടത്തി. യുവാക്കള്‍ക്കും കുട്ടികള്‍ക്കും അമ്മമാര്‍ക്കും വിവിധ വിഷയങ്ങളില്‍ ക്ലാസ് നടത്തി. സഞ്ജീവ് കിടങ്ങൂര്‍ നേതൃത്വം നല്‍കി.
രാമായണ പാരായണം, ചിത്രരചന, ദേശഭക്തിഗാന പരിശീലനം, മാജിക്, തെങ്ങോല ഉപയോഗിച്ച് കളിപ്പാട്ട നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കി. സമാപന സമ്മേളനത്തില്‍ സേവാഭാരതി അങ്കമാലി പ്രസിഡന്റ് റിട്ട: മേജര്‍ ജ്യോതിഷ്. ആര്‍. നായര്‍ അധ്യക്ഷനായി. ജെ. നന്ദകുമാര്‍, ആര്‍. ജയകുമാര്‍, എന്‍.വി.നോദ്, സി.സി. ശെല്‍വന്‍, പി.ആര്‍. സജീവന്‍ സംസാരിച്ചു.
















