കൊച്ചി: കേരളത്തിന്റെ ഗസല്‍ മാന്ത്രികന്‍ ഉമ്പായിയുടെ ഓര്‍മയില്‍ ഗസല്‍ സന്ധ്യ. രാമവര്‍മ ക്ലബ്ബും ദേവദാരു ഫൗണ്ടേഷനും ചേര്‍ന്നാണ് ഉമ്പായി സ്മൃതി സംഘടിപ്പിച്ചത്. രാമവര്‍മ ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഗീത ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ പങ്കെടുത്തു.
കേരളത്തിലെ ഗസല്‍ പ്രേമികള്‍ക്ക് ഉമ്പായി കഴിഞ്ഞേയുള്ളു മറ്റാരും. ഗസലില്‍ അദ്ദേഹം തീര്‍ത്ത മാസ്മരികത പുനര്‍ജനിച്ചപ്പോള്‍ കേള്‍വിക്കാരുടെ മനം നിറഞ്ഞു. ജിതേഷ് സുന്ദരവും നിഷാദും, സംഗീത ശ്രീകാന്തും ചിത്ര അരുണും പാടിയപ്പോള്‍ ഉമ്പായി സ്മരണയില്‍ ആരാധകര്‍ അലിഞ്ഞു. മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.
















