തിരുവനന്തപുരം: കടല്‍ കടന്നെത്തുന്ന ഭീകരരെ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷത്തിന് നീക്കം. ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ലക്ഷദ്വീപിലേക്ക് തിരിച്ച ഭീകരരെ രക്ഷിക്കാന്‍ ജമാഅത്തിന്റെ നേതൃത്വത്തിലാണ് അക്രമത്തിന് കോപ്പുകൂട്ടുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന 30ന് സംസ്ഥാനത്ത് ദുഃഖാചാരണം നടത്തുന്നതിനു പിന്നിലെ ലക്ഷ്യം ഇതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന സൂചന. മുന്‍കരുതല്‍ ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്കി.
ശ്രീലങ്കയില്‍ നിന്ന് 15 ഐഎസ് ഭീകരര്‍ ലക്ഷദ്വീപ്, മിനിക്കോയി ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ടില്‍ നീങ്ങുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയത്. ഇതിന് പിന്നാലെ ലക്ഷദീപ്, കേരളം, തമിഴ്നാട് തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷമുണ്ടാക്കി പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ശ്രദ്ധ തിരിച്ച് ഭീകരര്‍ക്ക് കേരള-തമിഴ്നാട് തീരങ്ങളില്‍ അടുക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം.
ഭീകര സംഘടനകള്‍ക്ക് കേരളത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ വേണ്ട സാമ്പത്തിക സഹായം പാക്കിസ്ഥാനില്‍ നിന്നുണ്ടാകുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ കേരളത്തില്‍ അരങ്ങേറിയ വാട്സ്ആപ്പ് ഹര്‍ത്താലിനും അക്രമങ്ങളിലും പാക് ഏജന്‍സികളുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പോലീസിന് നല്‍കിയിരുന്നു.
ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പരസ്യമായി ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: