ഇടുക്കി: മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ചൂട് പിടിച്ച ‘ഇരട്ടവോട്ട് പരാതി’യില്‍ നിന്ന് ഇടതും വലതും പിന്‍വലിഞ്ഞു.
ഇടത് പ്രവര്‍ത്തകനെതിരെ ഡിസിസി പ്രസിഡന്റ് ആണ് ആദ്യം പരാതി നല്‍കിയത്. ഇത് പരിശോധിക്കുന്നതിനായി സ്ട്രോങ് റൂം തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചേര്‍ന്ന സ്ഥാനാര്‍ത്ഥി പ്രതിനിധികളുടെ യോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകനെതിരെയും ഇരട്ടവോട്ട് ആരോപണവുമായി സിപിഎം ജില്ലാ നേതൃത്വം പരാതി നല്കി. കോതമംഗലം നിയോജക മണ്ഡലത്തില്‍ 108, 106 ബൂത്തുകളില്‍ അനില്‍ നായര്‍ എന്നയാള്‍ ഇരട്ടവോട്ട് ചെയ്തെന്നായിരുന്നു പരാതി. ഇതോടെ സ്ട്രോങ് റൂം തുറന്നുള്ള ഇലക്ട്രറല്‍ മസ്റ്ററോള് പരിശോധന മാറ്റി വെയ്ക്കുകയായിരുന്നു.
വോട്ടെണ്ണല്‍ ദിനത്തില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഇരുകൂട്ടരും എഴുതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ പരിശോധന നടത്തി. ഇതില്‍ ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ഒരാള്‍ തന്നെയാണോ ചെയ്തതെന്നത് ഉറപ്പിക്കാനായിട്ടില്ല.
ഉടുമ്പന്‍ചോല പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 69ല്‍ താന്‍ വോട്ട് ചെയ്തതായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രഞ്ജിത് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് 66ല്‍ നല്കിയ ഇലക്ഷന് ഐഡികാര്‍ഡ് (രണ്ടിലും പേരില്‍ മാറ്റമുണ്ടെങ്കിലും ചിത്രം ഒന്ന് തന്നെ) ഉടന്‍തന്നെ റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇരുപക്ഷവും കുടുങ്ങുമെന്നായതോടെ പരസ്പരമുള്ള ഒത്തുതീര്‍പ്പില്‍ പരാതി പിന്‍വലിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: