കൊച്ചി: പാരമ്പര്യരേതര ഊര്‍ജ്ജ സ്‌ത്രോതസുകളുടെ സാദ്ധ്യതകള്‍ തുറക്കുന്ന നൂതന കണ്ടുപിടുത്തങ്ങളുടെയും ഗവേഷണ വിഷയങ്ങളുടെയും പുതു വാതായനങ്ങള്‍ തുറന്ന് ഫിസാറ്റ് ദേശീയ സമ്മേളനം നടന്നു.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ദേശീയ സമ്മേളനത്തില്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജുകളില്‍ നിന്നായി നിരവധി പ്രതിനിധികള്‍ പങ്കെടുത്തു. ട്രിച്ചി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പവര്‍ ഇലക്ട്രോണിക്‌സ് വിഭാഗം വിദഗ്ധന്‍ ഡോ.വിവേക് മോഹന്‍ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ ഡോ.പോള്‍ മുണ്ടാടന്‍ അധ്യക്ഷനായി. അമ്പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പരമ്പരാഗത ഊര്‍ജ്ജ മേഖലയിലെ വെല്ലുവിളികള്‍ കാലത്തിന് അനുസരിച്ച് എങ്ങനെ ക്രിയാത്മകമായി പരിഹരിക്കാന്‍ സാധിക്കും എന്നതിന് പുതു വഴികളുടെ സാധ്യതകളാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. സോളാര്‍ പവര്‍, തെര്‍മല്‍ പവര്‍ തുടങ്ങിയവയുടെ നൂതന സാധ്യതകള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.
കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ഡോ.ജഗദാനന്ത്, തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാള്‍ കോളേജ് പ്രൊഫ.ഡോ.ബോബി ഫിലിപ്പ്, തുടങ്ങിയവര്‍ സമ്മേളനത്തില്‍ നൂതന ഊര്‍ജ സ്‌ത്രോതസുകളുടെ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസുകള്‍ നയിച്ചു.
















