കൊച്ചി: ശക്തമായ മല്‍സരം നടന്ന എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വന്‍ മുന്നേറ്റം കാഴ്ചവെച്ചു. 1,37,749 വോട്ടുകളാണ് അദ്ദേഹം നേടിയത്. 2014ല്‍ മണ്ഡലത്തില്‍ ബിജെപി നേടിയതിനെക്കാള്‍ 37,500വോട്ടുകളുടെ വര്‍ധനയുണ്ട്്.99003 വോട്ടുകളാണ് കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. എറണാകുളം ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കണ്ണന്താനത്തിന് വോട്ടുകള്‍ കൂടി.
ചാലക്കുടിയിലും എറണാകുളത്തും ഇടത് വലത് മുന്നണികളെ ഞെട്ടിച്ച പ്രകടനമായിരുന്നു ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കാഴ്ചവെച്ചത്.കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ കുതിപ്പ് ഇടത് വലത് മുന്നണികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.
പ്രചരണത്തിന്റെ തുടക്കും മുതലേ ബിജെപിക്കെതിരെ സംഘടിതമായി ഇരുമുന്നണികളും കടന്നാക്രമിച്ചിട്ടും വോട്ടര്‍മാര്‍ ബിജെപിയില്‍ വിശ്വാസ്യത രേഖപ്പെടുത്തി.ചാലക്കുടിയിലും എറണാകുളത്തും സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു.
















