കാക്കനാട്: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കുസാറ്റ് കാമ്പസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ് ബ്ലോക്കിലും കളമശ്ശേരി ഗവ.പോളി ടെക്‌നിക് കോളജിലും. ഇവിടെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. ഒരുക്കങ്ങളെല്ലാമായി. നാളെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കേ പ്രവേശനമുള്ളൂ. യൂണിഫോമിലോ അല്ലാതെയോ പൊലീസിനേയും കയറ്റില്ലെന്ന് കളക്ടര്‍ മൊഹമ്മദ്.വൈ.സഫീറുള്ള പറഞ്ഞു.
നാളെ രാവിലെ ഏഴു മണിക്ക് സ്‌ട്രോങ് റൂമില്‍നിന്നും വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. 12വീതം യന്ത്രങ്ങളാണ് ഓരോ റൗണ്ടിലും എണ്ണുക. ഓരോ റൗണ്ടും എണ്ണിത്തീരാന്‍ 30 മുതല്‍ 35 മിനിറ്റുവരെ എടുത്തേക്കും.
ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ അറിയാം. യന്ത്രങ്ങളിലെ വോട്ടെണ്ണിക്കഴിഞ്ഞാല്‍ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടെണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണുക. ഇത് അഞ്ചു മണിക്കൂര്‍ നീണ്ടേക്കും. സുവിധ പോര്‍ട്ടലില്‍ ഡേറ്റ എന്‍ട്രി നടത്തിയ ശേഷം ഫലം പ്രഖ്യാപിക്കും. ൃലൗെഹെേ.ലരശ.ഴീ്.ശി എന്ന വെബ് സൈറ്റിലും വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ മൊബൈല്‍ ആപ്പിലും ഫലം അറിയാം.
















