കൊച്ചി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ബിജെപി മഹിളാമോര്‍ച്ചയുടെ ഹെല്‍പ്പ് ഡസ്‌ക്ക്. ദുരിതബാധിതര്‍ക്ക് അര്‍ഹതപ്പെട്ട ഗവ. സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ എല്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഏരിയകളില്‍ നിന്ന് പാര്‍ട്ടി ഭേദ്യമെന്യേ അപേക്ഷ നല്‍കുവാനാകും. പൂരിപ്പിച്ചു ലഭിക്കുന്ന അപേക്ഷകള്‍ മേല്‍നടപടികള്‍ക്കായി ആദ്യം കളക്റ്റര്‍ക്കു സമര്‍പ്പിക്കും.
നഷ്ടപ്പെട്ട തുക കണക്കാക്കി അപേക്ഷാ ഫോറത്തില്‍ രേഖപ്പെടുത്താം. പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റും രേഖകളും പ്രളയത്തിന് അനുബന്ധമായിഉണ്ടായ അസുഖങ്ങളെക്കുറിച്ചും ഗവണ്‍മെന്റിനെ അറിയിക്കാനും അപേക്ഷയിലൂടെ കഴിയും. ഹെല്‍പ്പ് ഡസ്‌ക്കിന്റെ ഉദ്ഘാടനം മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ നിര്‍വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി.
മഹിളാ മോര്‍ച്ച ജില്ല അദ്ധ്യക്ഷ പത്മജ എസ്. മേനോന്‍ അധ്യക്ഷയായി. സിന്ധു നാരായണന്‍കുട്ടി ,പ്രജിഷമഹേഷ്, നിര്‍മ്മല വിജയന്‍, രമാദേവി പണിക്കര്‍, രമ്യ മനോജ്, ഉല്ലാസ് കുമാര്‍, സുനില്‍കുമാര്‍, പ്രമോദ് കുമാര്‍, ബേബി സരോജം, രേഖ ജഗദീഷ്, കെ. ആര്‍. രാമചന്ദ്രന്‍ സംസാരിച്ചു.
















