കൊച്ചി: സിറോ മലബാര്‍ സഭയിലെ തര്‍ക്കങ്ങളിലിടപ്പെട്ട് ഇരുകൂട്ടരെയും അപഹാസ്യരാക്കാനും ആക്ഷേപിക്കാനുമുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്അഡ്വ. നോബിള്‍ മാത്യു. ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോയ് തോമസ് അധ്യക്ഷനായി.
ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. സാബു വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ ഷിബു ആന്റണി. റിസന്‍ ചെലവിടന്‍, ബിജെപി ജില്ലാ പ്രസിഡന്റ്എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എന്‍. മധു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജെയിംസ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ തോമസ് ജോണ്‍, ടോണി ചാക്കോള, ക്ലീറ്റസ് വിന്‍സെന്റ്, ജോസുകുട്ടി മുഞ്ഞനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
















