പാലാ: കേരള വേലന്‍ മഹാസഭയുടെ 36-ാം സംസ്ഥാന സമ്മേളനം 26ന് പാലായില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം നഗരസഭ അധ്യക്ഷ ബിജി ജോജോ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് എ.ജി. സുഗതന്‍ അധ്യക്ഷനാകും. ഭരണഘടന തത്വങ്ങള്‍ അട്ടിമറിച്ചുള്ള സാമ്പത്തികസംവരണം പുനഃപരിശോധിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖല, ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളില്‍ പട്ടികവിഭാഗ സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ എ.ജി. സുഗതന്‍, എം.എസ്. ബാഹുലേയന്‍, എന്‍.വി. തമ്പി, സജി തായ്‌മംഗലം, കെ.ആര്‍. തങ്കച്ചന്‍, സി.ടി. സിനോയി, എം.എന്‍. തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
















