കൊച്ചി: ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ഒരു കോടി കടന്നു. 1985ലാണ് സുരാജ്പൂര്, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ യൂണിറ്റുകളാരംഭിച്ചത്.
എഫ്സെഡ്എസ്-എഫ്1 3.0 എന്ന മോട്ടോര്‍ സൈക്കിളാണ് ഒരു കോടി വാഹനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ട് പുറത്തിറക്കിയത്. ജപ്പാനിലെ യമഹ മോട്ടോഴ്സ്, യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് കമ്പനികള്‍, മിത്സൂഷി, വെണ്ടര്‍ പാര്‍ക് കമ്പനികള്‍ എന്നിവയുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപയോക്താക്കളില്‍നിന്ന് ആവേശകരമായ പ്രതികരണമാണെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് കമ്പനികളുടെ ചെയര്മാന് മോട്ടോഫുമി സിഹിതാര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: