തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍.
എന്‍ഡിഎ ഒന്നു മുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടിയേക്കുമെന്നും വിവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈസ് നൗ, ന്യൂസ് എക്സ്, ന്യൂസ് നേഷന്‍ സര്‍ഫേയിലാണ് ബിജപിയുടെ ജയം പ്രവചിക്കുന്നത്.
കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമായിരിക്കുമെന്നാണ് സര്‍വേകളില്‍ പറയുന്നത്. യുഡിഎഫിന് 15 സീറ്റുവരെ വിവിധ സര്‍വേകള്‍ പ്രവചിക്കുന്നു. ഇടതുപക്ഷം തകരുമെന്നും സര്‍വേകള്‍ പറയുന്നു.
















