മാവേലിക്കര: കേരള ചേരമര്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം 19ന് മാവേലിക്കരയില്‍. രാവിലെ 10ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മാങ്കാംകുഴി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് പി.കെ. യശോധരന് അധ്യക്ഷനാകും. പുത്തൂര്‍ മാധവപ്പെരുമാള്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് സെമിനാറില്‍ പട്ടികജാതി പട്ടികവര്‍ഗ മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് പി.കെ. സജീവും, സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന് മുല്ലശേരിയും വിഷയം അവതരിപ്പിക്കും.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും, കലാകാരന്മാരേയും മുതിര്‍ന്ന സമുദായ നേതാക്കളെയും ആദരിക്കും. ഉച്ചയ്ക്ക് 2ന് പ്രതിനിധി സമ്മേളനവും ബജറ്റ് അവതരണവും. വൈകിട്ട് നാലിന് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: