ചങ്ങനാശ്ശേരി: വാഴപ്പള്ളി അമൃത വിദ്യാലയത്തില്‍ നടന്നുവരുന്ന ദുര്‍ഗ്ഗാവാഹിനി ശൗര്യപ്രശിക്ഷണ്‍ വര്‍ഗ്ഗിന്റെ സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ പഥസഞ്ചലനം നടത്തി. പെരുന്ന മന്നം ജങ്ഷനില്‍ നിന്നാരംഭിച്ച പഥസഞ്ചലനത്തിന്റെ മുന്‍നിരയില്‍ ഇരുചക്രവാഹനത്തിന്റെ സാരഥികള്‍ ദുര്‍ഗ്ഗാവാഹിനി പ്രവര്‍ത്തകരായിരുന്നു.
എംസി റോഡിലൂടെ അച്ചടക്കത്തോടെ കടന്നുപോയ പഥസഞ്ചലനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മുന്നൂറോളം ദുര്‍ഗ്ഗാവാഹിനി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മതുമൂല തിരുവെങ്കിടപുരം ക്ഷേത്രത്തിലായിരുന്നു സമാപനം.
പഥ സഞ്ചലനത്തിന് ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക സി. ബിന്ദു, സഹസംയോജിക രോഷ്‌നി, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. മോഹനന്‍, ജോയിന്റ് സെക്രട്ടറി ചെന്താമരാക്ഷന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.ഡി. മനോജ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാതൃ ശക്തി പ്രവര്‍ത്തകരും പഥസഞ്ചലനത്തില്‍ അണിചേര്‍ന്നു.
















