വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര കലാപീഠം അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. വൈക്കത്തെ കേന്ദ്രം വര്‍ക്കല ഗ്രൂപ്പിലേക്ക് മാറ്റി ക്രമേണ ഇല്ലാതാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്. ഇതിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി. രഘുവിനെ ഉപരോധിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവസ്വം കമ്മീഷണറുമായി സംസാരിച്ചു.
കലാപീഠം മാറ്റില്ലെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. കലാപീഠം അടച്ച് പൂട്ടാനുള്ള നീക്കം സംബന്ധിച്ച് ജന്മഭൂമി വ്യാഴാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വര്‍ക്കല ഗ്രൂപ്പിലെ ആറ്റിങ്ങല്‍ തിരുആറാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ച് കലാപീഠം തുടങ്ങാനാണ് ശ്രമിച്ചത്. മുന്‍പ് ഇവിടെയുണ്ടായിരുന്ന കലാപീഠം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് 2015ല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 1982ല്‍ വൈക്കത്ത് ആരംഭിച്ച കലാപീഠം വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് അഭിരുചി പരിക്ഷ ഈ മാസം 20ന് നടത്താനിരിക്കെയാണ് കേന്ദ്രം മാറ്റാന്‍ നീക്കമുണ്ടായത്.
ഇന്നലെ രാവിലെയാണ് ഡെപ്യൂട്ടി കമ്മീഷണറെ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ഉപരോധത്തിന് താലൂക്ക്്് പ്രസിഡന്റ് എസ്. അപ്പു, ജനറല്‍ സെക്രട്ടറി പി.എന്‍. വിക്രമന്‍ നായര്‍, സംഘടന സെക്രട്ടറി പി.എസ്്് ബിജു, കെ.ഡി. സന്തോഷ്, എം.വി. സനല്‍, എം.വി. മനോജ്, രാധാകൃഷ്ണന്‍ ഇല്ലിക്കന്‍, അര്‍ജ്ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















