രൗദ്രമൂര്‍ത്തിയായ ചോരക്കട്ടിയമ്മ ഏഴ് സഹോദരിമാരില്‍ ഇളയവളാണ്. ഒരിക്കല്‍ ഇവര്‍ ഒരു യാത്രപുറപ്പെട്ടു. യാത്രാമധ്യേദാഹിച്ചപ്പോള്‍ സഹോദരിമാരുടെ നിര്‍ദ്ദേശ പ്രകാരം വഴിയില്‍ കണ്ട പൊട്ടക്കിണറ്റില്‍ നിന്ന് പാളയില്‍ വെള്ളം കോരി കുടിക്കുകയും ചെയ്തു. വെള്ളം കുടിച്ച് തിരിച്ചെത്തിയപ്പോള്‍ അടിയാളരുടെ കിണറ്റിലെ വെള്ളമാണ് കുടിച്ചതെന്നും അശുദ്ധമായതിനാല്‍ ഇനി തങ്ങള്‍ക്കൊപ്പം വരേണ്ടെന്നും പറഞ്ഞ് സഹോദരിമാര്‍ വഴിപിരിഞ്ഞുവത്രെ.
ദു:ഖിതയായി വഴിയരികില്‍ ഇരിക്കുമ്പോള്‍ ആ വഴി വന്ന പാലോറത്ത് ഇല്ലത്തെ നമ്പൂതിരിയുടെ വെള്ളോലക്കുടയില്‍ കുടിയേറി ഇല്ലത്തെത്തി. എന്നാല്‍ ഇല്ലത്തുള്ളവര്‍ക്ക് അനിഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ താന്‍ അടിയാന്റെ വെള്ളം കുടിച്ചതിനാല്‍ അവര്‍ക്കൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് ഇല്ലത്ത് നിന്ന് വെള്ളക്കുടിയന്‍ തറവാട്ടുകാര്‍ക്ക് ഉഗ്രമൂര്‍ത്തിയായി കൈമാറിയെന്നാണ് ഐതിഹ്യം. 40 ദിവസത്തെ അഗ്‌നിഹോമം, വായുഹോമം എന്നിവയിലൂടെയാണ് ഭഗവതി ഉയര്‍ന്നത് എന്നതിനാല്‍ തെയ്യം ഇറങ്ങിയാല്‍ അഗ്‌നി ഭോജനവും രുധിര പാനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: