മിനിമം ബാലന്‍സ് പോലും ഇല്ലാതെ നിങ്ങള്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള നിങ്ങളുടെ ഉത്തരം അടിസ്ഥാന നിക്ഷേപം(basic savings bank deposit (BSBD)) എന്നായിരിക്കും. അതുകൊണ്ട് തന്നെയാണ് എസ്ബിഐ, എച്ച്ഡിഎഫ്സി പോലുള്ള ബാങ്കുകള്‍ സിറോ ബാലന്‍സ് അക്കൗണ്ടിനുള്ള സൗകര്യങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
എസ്ബിഐ എച്ച്ഡിഎഫ്സി ബാങ്കുകളിലെ BSBD അക്കൗണ്ടുകള്‍ക്ക് വേണ്ട പ്രധാന കാര്യങ്ങള്‍
ഒറ്റയ്ക്കോ, സംയ്കുതമായോ അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലുമൊന്നോ എന്ന രീതിയില്‍ എസ്ബിഐ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ ഒരു വ്യക്തിക്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ കെവൈസി രേഖകള്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്ബിഐയുടെ വെബസൈറ്റ് sbi.co.in. സന്ദര്‍ശിക്കുക.
എസ്ബിഐയിലെ BSBD അക്കൗണ്ടുകളുടെ ആനുകൂല്യം
1. റുപെ എടിഎം കം ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിനോടൊപ്പം ലഭിക്കും. വാര്‍ഷിക ഫീസോ മറ്റ് നിരക്കുകളോ ഈടാക്കുകയില്ല. വിത്ഡ്രോവല്‍ ഫോം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും.
2. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നീ ഓണ്‍ലൈന്‍വഴിയുള്ള പണമിടപാടുകള്‍ സൗജന്യമാണ്.
3. പണം നിക്ഷേപിക്കുമ്പോഴോ ചെക്ക് കളക്ഷന്‍ കൊടുക്കുമ്പോഴോ ചാര്‍ജുകളില്ല.
4. ഏറെക്കാലം ഉപയോഗിക്കാതെ കിടന്ന അക്കൗണ്ട് സജീവമാക്കുമ്പോള്‍ പ്രത്യേകം ഫീസ് ഈടാക്കുകയില്ല.
5. എടിഎം വഴിയോ ശാഖവഴിയോ പരമാവധി നാലുതവണമാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകളും ഉള്‍പ്പടെയാണിത്.
BSBD അക്കൗണ്ടുകളുടെ പലിശ നിരക്ക്
സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിലുള്ള അതേ പലിശതന്നെ ഈ അക്കൗണ്ടുള്ളവര്‍ക്കും ലഭിക്കും. ഒരു കോടി രൂപവരെ ബാലന്‍സുള്ളവര്‍ക്ക് 3.5ശതമാനമാണ് പലിശ. അതില്കൂടുതല് അക്കൗണ്ടിലുണ്ടെങ്കില്‍ നാലുശതമാനവും പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
എഡിഎഫിസിയിലെ BSBD അക്കൗണ്ടുകളുടെ പ്രത്യേകതകള്‍ അറിയുന്നതിന് hdfcbank.com സന്ദര്‍ശിക്കുക.
എഡിഎഫിസിയിലെ BSBD അക്കൗണ്ടുകളുടെ ആനുകൂല്യം
1. സൗജന്യ എടിഎം കം ഡെബിറ്റ് കാര്‍ഡ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. ബില്‍ പെയ്മെന്റ് സൗകര്യത്തോടൊപ്പം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എന്നീ സൗകര്യങ്ങളും അക്കൗണ്ടിനൊപ്പം നല്‍കുന്നുണ്ട്.
2. വ്യക്തിഗത അക്കൗണ്ട് ഉടമകള്‍ക്ക് പാസ് ബുക്ക് സൗജന്യമായി ലഭിക്കും. ശാഖകളിലോ എടിഎമ്മുകളിലോ സൗജന്യമായി പണം നിക്ഷേപിക്കാം. സൗജന്യമായി റുപെ ഡെബിറ്റ് കാര്‍ഡ് ലഭിക്കും.
3. എസ്ബിഐയ്ക്കുള്ളതുപോലെ മാസത്തില്‍ പരമാവധി നാല് ഇടപാടുകള്‍ മാത്രമാണ് ഈ അക്കൗണ്ടിലൂടെ സാധ്യമാകുക. നാലില്‍കൂടുതല്‍ ഇടപാടുകളുണ്ടായാല്‍ അക്കൗണ്ട് സാധാരണ സേവിങ് അക്കൗണ്ടായി മാറുകയും അതിനുള്ള നിരക്കുകളും മറ്റും ഈടാക്കുകയും ചെയ്യും.
4. ചെക്ക് ബുക്ക്, പാസ് ബുക്ക്, ബാലന്‍സ് എന്‍ക്വയറി, ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ്, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്കൊന്നും പ്രത്യേകം ചാര്‍ജ് ഈടാക്കുകയില്ല.
BSBD അക്കൗണ്ടുകളുടെ എച്ച്ഡിഎഫ്സിയിലെ പലിശ നിരക്ക്
അമ്പത് ലക്ഷമോ അതിന് മുകളിലോ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് നാല് ശതമാനം പലിശാ നിരക്ക് ലഭിക്കും. അമ്പത് ലക്ഷത്തിന് തഴെയുള്ള അക്കൗണ്ടുകള്‍ക്ക് 3.5 ശതമാനമായിരിക്കും പലിശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: