കുവൈറ്റ് സിറ്റി : ഇന്ത്യന്‍ നഴ്സസ് ഫെഡറേഷന് ഓഫ് കുവൈറ്റ് (ഇന്‍ഫോക് )ന്റെ ആഭിമുഖ്യത്തില്‍ വിപുലമായ നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു .”ഫ്ലോറന്‍സ് ഫിയസ്റ്റ 2019?എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അബ്ബാസിയയിലെ മറീന ഹാളില്‍ വച്ച് നടത്തപ്പെട്ടു.
കുവൈറ്റ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലന്റ് സെന്റര്‍ മേധാവി ഡോ. മുസ്തഫ അല്‍ മൗസാവി ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി വെല്‍ ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ അജിത് കുമാര്‍,ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രസിഡന്റ് ഡോ.സുരേന്ദ്ര നായിക് ,മെട്രോ മെഡിക്കല്‍ കെയര്‍ മാനേജിങ് ഡയറക്ടര്‍ ഹംസ പയ്യന്നൂര്‍ ,ഇന്‍ഫോക് പാട്രനും അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ് അല്‍ ജഹ്റ ഹോസ്പിറ്റല്‍ ആയ ഷേര്‍ളി അലക്സ് ,ഇന്‍ഫോക് വൈസ് പ്രസിഡന്റ് ലിനി എബ്രഹാം എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. കുവൈറ്റില്‍ ദീര്‍ഘകാലമായി സുതീര്ഹമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന നഴ്സസ് നെ ഫലകം നല്കി ആദരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബെസ്റ് ഇന്ഫോക്യന് അവാര്‍ഡുകളും ചടങ്ങില്‍ കൈമാറി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ താരങ്ങളായ ശ്രീനാഥും നിഖിലും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്‍ഫോക് പ്രസിഡന്റ് റോബി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്‍ഫോക് സെക്രെട്ടറി ജെല്‍ജോ മാത്യു സ്വാഗതം ആശംസിക്കുകയും ഇന്‍ഫോക് ട്രഷറര്‍ ലൈജു മാമന് ജോണ്‍ നന്ദി അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: