Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഞ്ജുവിന്റെ അത്ഭുത ജീവിതം

വിനീത വേണാട്ട് by വിനീത വേണാട്ട്
May 12, 2019, 03:53 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ന് എനിക്ക് വേദനയില്ലല്ലോ, ദൈവമേ ഇന്ന് നീ എന്നെ ഓര്‍ത്തില്ല അല്ലേ?. നീ എന്നെ ഓര്‍ക്കുന്നു എന്നതിന് തെളിവാണല്ലോ ആ വേദന”. ശരീരം വരിഞ്ഞുമുറുക്കുന്ന വേദന അനുഭവപ്പെടുമ്പോഴും ദൈവത്തോടുപോലും പരാതി പറയാതെ വേദനയെപ്പോലും പോസിറ്റീവ് ആയി കരുതുന്ന, മുന്നോട്ടുള്ള പ്രയാണത്തിന്റെ കരുത്താക്കി മാറ്റുന്ന പെണ്‍കുട്ടി- അഞ്ജു ഉണ്ണി. അടുത്ത പ്രഭാതത്തില്‍ എഴുന്നേല്‍ക്കാന്‍ ആവുമോ എന്ന് പോലും ഭയപ്പെടുത്തിക്കൊണ്ട് വേദന ശരീരത്തെ കീഴടക്കുമ്പോഴും ഉള്‍ക്കരുത്തുകൊണ്ട് മിടുക്കിയായവള്‍. വടക്കന്‍ പറവൂര്‍ മനക്കില്‍ വീട്ടില്‍ ഇമ്മാനുവല്‍ ഉണ്ണിയുടേയും ഡെയ്സിയുടേയും രണ്ടാമത്തെ മകളായ അഞ്ജു ഇച്ഛാശക്തികൊണ്ട് നേടിയ ഉയരങ്ങള്‍ അത്ര ചെറുതല്ല.

 കാഴ്ചയില്‍ തീരെ മെലിഞ്ഞ പെണ്‍കുട്ടി. ആരോഗ്യം കുറവ്. അത് കാണുന്നവരുടെ കണ്ണിലാണേ. പക്ഷേ അതൊന്നും ഒരു കുറവായി അഞ്ജുവിന് തോന്നുന്നില്ല. അങ്ങനെയൊരു തോന്നല്‍ ഉള്ളില്‍ കടന്നുകൂടിയിരുന്നെങ്കില്‍ ആ പെണ്‍കുട്ടി എന്നേ തോറ്റുപോകുമായിരുന്നു. നാല് വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു അഞ്ജുവും. പിന്നീടാണ് ഭക്ഷണം കഴിച്ചിട്ടും ശരീരം മെലിയുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ഭക്ഷണം കഴിച്ചാലും അതില്‍ നിന്നുള്ള പ്രോട്ടീന്‍, ഫാറ്റ്, വിറ്റാമിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഒന്നും ശരീരം സ്വീകരിക്കാത്ത അവസ്ഥയാണ് അഞ്ജുവിനെന്ന് പിന്നീട് കണ്ടെത്തി. ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഈ രോഗാവസ്ഥയുള്ളൂ. മരുന്ന് കണ്ടെത്തിയിട്ടുമില്ല. ജനിതക തകരാറുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. കൈകാലുകളില്‍ വേണ്ടത്ര മാംസം ഇല്ലാത്തതുകൊണ്ട് പേശികള്‍ വലിഞ്ഞുമുറുകും. വേദന ദേഹത്തെ തളര്‍ത്തിക്കളയും. അപ്പോഴും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളിലൂടെ മനസ്സ് പായും. വേദനയെ തോല്‍പിച്ച ആ കഥ അഞ്ജു പറയുന്നു. 

 പഠിച്ച് പഠിച്ച് നേടിയത്

ജനിച്ചതും വളര്‍ന്നതും പഠിച്ചതും എല്ലാം ഗോതുരുത്തില്‍. അച്ഛന്റെ തറവാട് അവിടെയായിരുന്നു. നന്നായി സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു ചെറുപ്പം മുതല്‍. സംസാരിക്കാന്‍ അത്രത്തോളം ഇഷ്ടമായിരുന്നു. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. ചേച്ചി അനു ഉണ്ണിയായിരുന്നു റോള്‍ മോഡല്‍. അനു ഉണ്ണി സ്‌കൂള്‍ കലോത്സവങ്ങളില്‍ വാരിക്കൂട്ടുന്ന സമ്മാനങ്ങളും കിട്ടുന്ന പ്രോത്സാഹനങ്ങളും കണ്ടപ്പോള്‍ അനിയത്തിയും ഒട്ടും മോശമാകരുതെന്നൊരു തോന്നല്‍. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചേച്ചിയെപ്പോലെ ആകണ്ടേ എന്ന ചോദ്യവുമായി മാഗി ടീച്ചര്‍ എത്തുന്നത്. ആ ചോദ്യം ഗൗരവത്തോടെയെടുത്തു. പ്രസംഗിക്കാന്‍ ആയിരുന്നു താല്‍പര്യം. അങ്ങനെ പ്രസംഗ മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യമായി. ഒപ്പം മോണോആക്ടും കഥാപ്രസംഗവും. ഒന്നുമുതല്‍ 10 വരെ സ്‌കൂള്‍ കലാതിലകം.  കലോത്സവ വേദികള്‍ നല്‍കിയ പോസിറ്റീവ് എനര്‍ജി അത്രമാത്രമുണ്ട്. ഓരോ കയ്യടിക്കും ജീവിതത്തെ ഉണര്‍ത്തിയതില്‍ പങ്കുണ്ട്. 

 പ്രസംഗിക്കാന്‍ വേ@ി… 

പറവൂര്‍ മൂത്തകുന്നം എസ്എന്‍എം സ്‌കൂളില്‍ ആയിരുന്നു പ്ലസ് ടു പഠനം. ആലുവ സെന്റ് സേവ്യേഴ്സില്‍ നിന്ന്  ഇംഗ്ലീഷില്‍ ബിരുദം നേടി. മറക്കാനാവാത്ത അനുഭവങ്ങള്‍ തന്ന്, കൂടുതല്‍ കരുത്തയാക്കിയത് ഈ കലാലയമാണ്. പ്രസംഗിക്കാനുള്ള താല്‍പര്യം ഒന്നുകൊണ്ടുമാത്രം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചു, വിജയിച്ചു. ഈ ഇത്തിരിപ്പോന്ന ആരോഗ്യം വച്ച് എന്തുചെയ്യുമെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ആ വിജയം. എംടിപി സിന്‍ഡ്രോം എന്ന അവസ്ഥയാണ് അഞ്ജുവിന്.  സഹതാപത്തിന്റെ കണ്ണുകള്‍ തന്റെ നേരെ നീളുന്നതിനെ ഒരു തരത്തിലും അഞ്ജു അംഗീകരിക്കില്ല. ”മറ്റുള്ളവര്‍ എന്നെ സൂക്ഷിച്ചുനോക്കുന്നത് എന്തെങ്കിലും പ്രത്യേകത ഉള്ളതുകൊണ്ടാണല്ലോ. അപ്പോ അവര്‍ക്ക് നേരെ ഒന്നു പുഞ്ചിരിക്കും”. അഞ്ജുവിന്റെ ആ ചിരിയില്‍ അവര്‍ക്കുള്ള മറുപടിയും ആത്മവിശ്വാസവും എല്ലാം പ്രതിഫലിക്കും. 

കോളേജില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സെക്രട്ടറിയായിരുന്നു. ആ കാലയളവില്‍ കേരള ആക്ഷന്‍ ഫോഴ്സ് എന്ന സംഘടനയും സെന്റ് സേവ്യേഴ്സും തമ്മില്‍ സഹകരിച്ച് 500 ഓളം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കിയപ്പോള്‍ അതില്‍ പങ്കാളിയായി. ആ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍തല പുരസ്‌കാരവും ലഭിച്ചു.

 ”ക്ലാസില്‍ കയറുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഓഡിറ്റോറിയത്തിലായിരുന്നു ചെലവഴിച്ചിരുന്നത്. അധ്യാപികമാര്‍ എനിക്കുവേണ്ടി എന്റെ അളവില്‍ ഡ്രസുകള്‍ വരെ തയ്ച്ചുവയ്‌ക്കുമായിരുന്നു. എന്നോടുള്ള വാത്സല്യം അവര്‍ അങ്ങനെയൊക്കെയാണ് പ്രകടിപ്പിച്ചിരുന്നത്. എന്‍എസ്എസ് വോളന്റിയേഴ്‌സ് രക്തം ദാനം ചെയ്യുമ്പോള്‍ എനിക്കും ആഗ്രഹം ഉണ്ടാകും. ആ ആഗ്രഹത്തെ ഡോക്ടര്‍മാര്‍ ചിരിച്ചുകൊണ്ട് ഇല്ലാതാക്കും”. അത് പറഞ്ഞപ്പോള്‍ അഞ്ജുവിനും ചിരി.  

”സെന്റ് സേവ്യേഴ്‌സില്‍ പഠിക്കുമ്പോഴാണ് ബെസ്റ്റ് സ്റ്റുഡന്റ് പുരസ്‌കാരം ലഭിക്കുന്നത്. അത് ഒരു സര്‍പ്രൈസായിരുന്നു. കോളേജിലെ സിസ്റ്റര്‍ ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിലെല്ലാവരേയും വിളിച്ചുകൊണ്ടു വരണം എന്നാവശ്യപ്പെട്ടു. നിനക്ക് ഒരു അവാര്‍ഡ് ഉണ്ടെന്ന് മാത്രം പറഞ്ഞു. അവാര്‍ഡോ, എനിക്കോ എന്ന് അതിശയിച്ചു. എന്നാലും പിറ്റേന്ന് വീട്ടുകാരെ കൂട്ടി ചെന്നു. കേരള ആക്ഷന്‍ ഫോഴ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്റ്റുഡന്റിനുള്ള പുരസ്‌കാരമായിരുന്നു അന്ന് കിട്ടിയത്”. അപ്രതീക്ഷിതമായി കിട്ടിയ അവാര്‍ഡിന്റെ  തിളക്കം അഞ്ജുവിന്റെ കണ്ണുകളില്‍ ഇപ്പോഴുമുണ്ട്.

പിജി കോലഞ്ചേരി സെന്റ് പീറ്റേഴ്സില്‍ നിന്നായിരുന്നു. ബിഎഡ് മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളേജില്‍ നിന്ന്. അവിടെ വൈസ് ചെയര്‍പേഴ്സണായി. അധ്യാപനം കൂടുതല്‍ ഇഷ്ടപ്പെട്ടത് ആ സമയത്താണ്. എംഎഡും നേടി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് എംഫില്‍ എടുത്തു. സെറ്റും നെറ്റും പാസായി. മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ്  കിട്ടി. ഇപ്പോള്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. സെന്റ് സേവ്യേഴ്സ് കേളേജ് തന്നെയാണ് റിസര്‍ച്ച് സെന്റര്‍. ഡോ.ലിസ് മരിയ ദാസിന്റെ കീഴില്‍  ഡിസേബിലിറ്റി സ്റ്റഡീസിലാണ് ഗവേഷണം.  പത്താം ക്ലാസ് വരെ പഠിച്ച, പപ്പയുടെ പപ്പയും അമ്മയും അധ്യാപകരായി ജോലി നോക്കിയ അതേ സ്‌കൂളില്‍ പ്ലസ് ടു അധ്യാപികയായി ജോലി ചെയ്യുന്നതിന്റെ ത്രില്ലാണിപ്പോള്‍.

 വേദനയുടെ തുരുത്തില്‍ 

”എത്ര ചിരിച്ചാലും വേദന അനുഭവിക്കുന്നത് ഞാനാണ്. ഉറങ്ങാന്‍ പറ്റാതെ പിറ്റേ ദിവസം ക്ലാസില്‍ ഇരിക്കുമ്പോള്‍ പലതും മനസ്സിലാക്കാന്‍ പറ്റാറില്ല. ഒരു പരീക്ഷയും മുഴുവനാക്കിയിട്ടില്ല. പഠിച്ച കാര്യങ്ങള്‍ പോലും പേപ്പറില്‍ പകര്‍ത്താനാവാത്ത അവസ്ഥ. പേന പിടിച്ച് എഴുതാന്‍ ബുദ്ധിമുട്ടാണ്. വേദന കാരണം പരീക്ഷ മുഴുവനായി എഴുതാന്‍ പറ്റാറില്ലായിരുന്നു. എന്നേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ചുറ്റിലും ഉള്ളപ്പോള്‍ ഇത്രയൊക്കെ എനിക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടല്ലോ. പിറ്റേന്ന് കാലത്ത് ഒരു വേദിയില്‍ പ്രസംഗിക്കാന്‍ സാധിച്ചാല്‍ തീരുന്ന വേദനയേ എനിക്കുള്ളൂ”.  

ജീവിതത്തില്‍ അഞ്ജുവിന് വെറുതെ ഇരിക്കേണ്ടി വന്നിട്ടില്ല. ജോലി കിട്ടിയ ശേഷവും പഠനം തുടരേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. ജീവിതത്തില്‍ സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പ് വച്ചാല്‍ അത് അവിടെ അവസാനിക്കും. പക്ഷേ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ബോധ്യമുള്ളവര്‍ക്ക് അത്തരത്തിലൊരു അതിര്‍വരമ്പിനുള്ളില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാനാവില്ല. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അത് മറ്റുള്ളവര്‍ക്കും പ്രേരണയാകണം. ഇതാണ് അഞ്ജുവിന്റെ ജീവിത കാഴ്ചപ്പാട്. 

മൈക്കും സ്റ്റേജും ഈ പെണ്‍കുട്ടിക്ക് ഒരു ആവേശമാണ്. അഭിനന്ദനം അവള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും നല്‍കും. അധ്യാപികയായപ്പോഴും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാറില്ല. ഒരു കാര്യം ഏറ്റെടുത്താല്‍ ഭംഗിയായി ചെയ്യും എന്ന വിശ്വാസം മറ്റുള്ളവര്‍ക്കുണ്ട്. അതില്‍ അഭിമാനിക്കുന്നു.  അംഗപരിമിതരോടുള്ള പെരുമാറ്റം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ എത്തിയ  രക്ഷിതാക്കള്‍ക്കുനേരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഹേളനത്തെക്കുറിച്ച് കുറച്ചുനാള്‍ മുന്നേ ഫേസ്ബുക്കില്‍ അഞ്ജു പോസ്റ്റ് ഇട്ടിരുന്നു. ആ പ്രതികരണത്തിന്  പ്രയോജനമുണ്ടായി.  

 വീട്ടുകാരുടെ കുഞ്ചു

സ്‌നേഹത്തോടെ എല്ലാവരും അഞ്ജുവിനെ കുഞ്ചു എന്നാണ് വിളിക്കുക. മകള്‍ക്കൊപ്പം പപ്പയാണ് ഏത് കാര്യങ്ങള്‍ക്കും കൂട്ട്. ”പപ്പയ്‌ക്കും മമ്മിക്കും  എന്തെങ്കിലും കുറവുള്ള കുട്ടിയാണ് താനെന്ന് അനുഭവപ്പെട്ടിട്ടില്ല. പാഠഭാഗങ്ങള്‍ എല്ലാം അച്ഛനാണ് വായിച്ചു തന്നിരുന്നത്. അതിനാല്‍ എല്ലാം ഓര്‍മ്മയില്‍ നില്‍ക്കും. എനിക്ക് വേണ്ടി വായിച്ച് വായിച്ച് പപ്പയ്‌ക്കിപ്പോള്‍ ആ പാഠങ്ങള്‍ എല്ലാം മനപ്പാഠമാണ്”. അഞ്ജു പറയുന്നു.   

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കേള്‍വിക്കുറവ് അനുഭവപ്പെട്ടത്. ആദ്യമൊന്നും അതിനോട് പൊരുത്തപ്പെടാനായില്ല. കേട്ടുകൊണ്ടിരുന്ന ശബ്ദങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെട്ട അവസ്ഥ. കേള്‍വി യന്ത്രം വയ്‌ക്കുക എന്നതുമാത്രമായി മുന്നിലുള്ള ഏക മാര്‍ഗ്ഗം. ആദ്യം വിമുഖതയായിരുന്നു. കാര്യങ്ങള്‍ കേള്‍ക്കണം, പഠിക്കണം എന്നുണ്ടെങ്കില്‍ മാത്രം വച്ചാല്‍ മതിയെന്ന് പപ്പ പറഞ്ഞു. അതോടെ തീരുമാനം മാറ്റി, ചെവിയിലെ ഞരമ്പുകള്‍ ദുര്‍ബലമായതാണ് കേള്‍വിക്കുറവിന് കാരണം.

വളരെ അധികം സംസാരിക്കുന്ന ഒരാളെ സംബന്ധിച്ച് കേള്‍വി ഇല്ലാതാകുന്നത് ചിന്തിക്കാനാവില്ല. കേള്‍ക്കാനാവാതെ വരുമ്പോള്‍ സംസാരവും കുറയും. ഒരുപാട് സംസാരിക്കുന്ന ആളായതിനാല്‍ സംസാരത്തിന് മാത്രം ഒരുകുറവും ഉണ്ടായില്ല. പിന്നെ ഇപ്പോള്‍ ഈ ഹിയറിങ് എയ്ഡ് കൊണ്ട് ഒരു ഉപകാരം കൂടിയുണ്ടെന്ന് അഞ്ജു. നമുക്ക് കേള്‍ക്കേണ്ടാത്ത കാര്യം ആണെങ്കില്‍ ആ യന്ത്രം അങ്ങ് ഊരുക. 

”നാല് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് അഞ്ജുവിന് വേദന. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്  ഇവിടെ വരെയെത്തിയത്. വേദനകൊണ്ട് ഉറക്കമില്ലാത്ത രാത്രികള്‍. കാലും കൈയും തടവിക്കൊടുക്കുക മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. വേദന തനിയെ മാറുന്നതുവരെ ഉറങ്ങാന്‍ പോലും പറ്റില്ല. അവള്‍ കരയുന്നത് കണ്ടുകൊണ്ടിരിക്കണം”.  ഇത് പറയുമ്പോള്‍ അച്ഛന്‍ ഇമ്മാനുവലിന്റെ വാക്കുകള്‍ ഇടറി. ഉറങ്ങിയില്ലെങ്കിലും രാവിലെ എഴുന്നേറ്റ് തന്റെ കര്‍ത്തവ്യങ്ങളിലേക്ക് നീങ്ങും അഞ്ജു. രാവിലെ സ്‌കൂളില്‍ കൊണ്ടുചെന്നാക്കുന്ന ഉത്തരവാദിത്തം പപ്പയ്‌ക്കുള്ളതാണ്. വൈകുന്നേരം സ്‌കൂളിലെ മറ്റ് അധ്യാപികമാര്‍ക്കൊപ്പം കഥ പറഞ്ഞ് വീടെത്തും. 

 മുന്നേറാനു@്, ഇനിയും

കുറവുകള്‍ ഉള്ള ഒരാള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നതെന്ന് അഞ്ജു പറയുന്നു. അധ്യാപനം മാത്രമായി ഒതുങ്ങുന്നതിനോട് താല്‍പര്യമില്ല. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഠന വൈകല്യം, ശാരീരിക വൈകല്യം ഇതൊക്കെക്കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി ട്രസ്‌റ്റോ സൊസൈറ്റിയോ രൂപീകരിക്കണം. കൗണ്‍സലിങ് കോഴ്‌സ് പാസായിട്ടുള്ളതിനാല്‍ അത്തരത്തിലുള്ള സേവനപ്രവര്‍ത്തനങ്ങളും നടത്തണം.  കോളേജ് അധ്യാപികയാവണം എന്ന മോഹവുമുണ്ട്.

നിങ്ങള്‍ക്ക് ഒരു സ്വപ്‌നം ഉണ്ടോ? അത് നേടിയെടുക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? അതിനുവേണ്ടി പരിശ്രമിക്കാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഇഷ്ടങ്ങളുടെ കൂടെത്തന്നെ പോകുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ ആകണം നിങ്ങളെ നയിക്കേണ്ടത്. ജീവിതത്തില്‍ നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവരോട് അഞ്ജുവിന് പറയാനുള്ളതും ഇതാണ്.

 എഴുത്തിന്റെ വഴിയിലൂടെ

ഫേസ്ബുക്ക് വനിതാ കൂട്ടായ്മയായ ക്യൂന്‍സ് ലൗഞ്ചില്‍ അംഗമാണ് അഞ്ജു. ഇതിലൂടെ പിറവികൊണ്ട രണ്ട് പുസ്തകങ്ങളില്‍ അഞ്ജുവും എഴുതിയിട്ടുണ്ട്. ‘ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍’ എന്ന പുസ്തകം ഡിസി ബുക്‌സാണ് 2017 ല്‍ പുറത്തിറക്കിയത്. ‘കഥ പറയും കടലുകള്‍’ കഴിഞ്ഞ മാസം പുറത്തിറങ്ങി. കൈരളി ബുക്‌സാണ് പ്രസാധകര്‍. ഓണ്‍ലൈന്‍ സൈറ്റുകളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. 

താളിയോല പബ്ലിക്കേഷന്റെ അവാര്‍ഡ്, പറവൂര്‍ ജൂനിയര്‍ ചേംബര്‍  ഇന്റര്‍നാഷണലിന്റെ ഇന്‍സ്പയറിങ് പേഴ്‌സണാലിറ്റി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 

ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ക്ക് അതിര്‍വരമ്പ് നിര്‍ണയിക്കാതിരുന്ന ചേച്ചി ഡോ.അനു ഉണ്ണിയാണ് അഞ്ജുവിനും മാതൃക. കേരള യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അനു. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം. അനിയന്‍ ജീവന്‍ ഉണ്ണി യുസി കോളേജില്‍ ബിഎ ഇംഗ്ലീഷിന് പഠിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

World

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

Entertainment

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

പുതിയ വാര്‍ത്തകള്‍

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies