കോട്ടയം: സാമൂഹിക വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസാഫ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ 19 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഐഎന്‍സി/കെഎന്‍സി അംഗീകാരമുള്ള, പാലക്കാട് ജില്ലയില്‍ തച്ചമ്പാറയിലെ ദീനബന്ധു സ്കൂള്‍ ഓഫ് നഴ്സിങ്ങിലേക്ക്, മൂന്ന് വര്‍ഷത്തെ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഭാഗത്തില്‍ പ്ലസ്ടു 40% മാര്‍ക്കോടെ പാസ്സായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാര്‍ക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യം. കൂടാതെ മാസംതോറും 150 രൂപ പോക്കറ്റ് മണിയായും ലഭിക്കും. വിവരങ്ങള്‍ക്ക്: 9349797494.
പ്രതികരിക്കാൻ ഇവിടെ എഴുതുക: