Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫലപ്രദമായ ചികിത്സാസംവിധാനമില്ല; കേരളത്തില്‍ ആനകള്‍ ചരിയുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 9, 2019, 01:08 pm IST
in Kerala

കൊല്ലം: ഫലപ്രദമായ ചികിത്സാസംവിധാനത്തിന്റെ അപര്യാപ്തതയില്‍ കേരളത്തില്‍ ആനകള്‍ ചരിയുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തൊട്ടാകെ എണ്‍പതോളം നാട്ടാനകളാണ് ചരിഞ്ഞത്. പൂരപ്പറമ്പുകളിലെ ശ്രദ്ധേയനായ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ അടക്കമുള്ള ആനകള്‍ ചരിഞ്ഞത് വിദഗ്ധ ചികിത്സയുടെ പോരായ്‌മയാണ്.

ആനകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് കാലോചിതമായ ചികിത്സനടത്താനുള്ള സാങ്കേതിക ഉപകരണങ്ങളും ഇന്ന് കേരളത്തിലില്ല. കാലാവസ്ഥാ വ്യതിയാനവും ജീവിത ശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും ആനയുടെ ജൈവിക ക്രമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉദര രോഗങ്ങളാണ് ആനകളുടെ ജീവന് പ്രധാന ഭീഷണി. ഇരണ്ടക്കെട്ടും കുടലുകളിലെ അര്‍ബ്ബുദവും ക്ഷയവും മിക്ക ആനകളിലും മരണകാരണങ്ങളാകുന്നു. 

 ശ്രീലങ്ക, തായ്‌ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സാരീതികള്‍ ഉണ്ട്. അവ കേരളത്തിലും ഒരുക്കണമെന്നാണ് ആനപ്രേമികളുടെ ആവശ്യം. പാരമ്പര്യ ആന വൈദ്യന്മാരുടെ അഭാവവും നാട്ടാനകളുടെ മരണ നിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്. ആനകളുടെ ഉദരസംബന്ധചികിത്സയ്‌ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ കേരളത്തിലും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ചിറയ്‌ക്കല്‍ മഹാദേവന്‍, വലിയവീട്ടില്‍ മണികണ്ഠന്‍, കോഴഞ്ചേരി ശങ്കരന്‍കുട്ടി, കണ്ണക വിശ്വനാഥന്‍, തോട്ടയ്‌ക്കാട് ശിവന്‍, ശ്രീവിജയം ശ്രീമുരുകന്‍, ആക്കാവിള കണ്ണന്‍, നെയ്യാറ്റിന്‍കര കണ്ണന്‍ എന്നീ ആനകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടര്‍ന്ന് ചരിഞ്ഞിരുന്നു. പൂരപ്രേമികളുടെ ആവേശമായ ചെറുപ്പുളശ്ശേരി പാര്‍ത്ഥന്‍ കൂടി ചരിഞ്ഞതോടെ ആനകള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുകയാണ്. 

വനംവകുപ്പും, വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റും ആനകളുടെ ചുമതലയുള്ള ദേവസ്വംബോര്‍ഡ് കമ്മീഷണര്‍മാരും ഇതിന് മുന്‍കൈയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. നാട്ടാനകള്‍ക്ക് പുറമേ കേരളത്തില്‍ ചരിയുന്ന കാട്ടാനകളുടെ എണ്ണവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ ആനകളുടെ എണ്ണം പകുതിയായി കുറയുമെന്ന ആശങ്കയിലാണ് ആനപ്രേമികളും ഉടമകളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.