Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ സര്‍വ്വകലാശാലയില്‍ പരീക്ഷാത്തട്ടിപ്പ്; കോടികളുടെ അഴിമതി

അനീഷ് അയിലം by അനീഷ് അയിലം
May 9, 2019, 07:30 am IST
in Kerala

തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്കായി പരീക്ഷാക്രമക്കേട് നടത്തി ആരോഗ്യ സര്‍വ്വകലാശാല. പുനപ്പരീക്ഷയുടെ പേരില്‍ നടക്കുന്നത് കോടികളുടെ അഴിമതി. ഇരട്ട മൂല്യനിര്‍ണയത്തിലൂടെ ആരോഗ്യ സര്‍വകലാശാല  വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നു. തോറ്റ പരീക്ഷയ്‌ക്ക് ഫീസ് ഇനത്തില്‍ ഓരോ സെമസ്റ്ററിലും പിരിക്കുന്നത് കോടികള്‍. 

ആരോഗ്യ സര്‍വകലാശാലയുടെ 2018 ലെ ഒന്നാം വര്‍ഷ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ മനഃപൂര്‍വ്വം തോല്‍പിച്ചെന്ന രേഖകള്‍ ജന്മഭൂമിക്ക് ലഭിച്ചു. ഇരട്ട മൂല്യ നിര്‍ണയമാണ് മെഡിക്കല്‍ വിദ്യാഭ്യാസ പരീക്ഷകള്‍ക്ക് നടക്കുന്നത്. 2016 വരെ രണ്ട് മൂല്യ നിര്‍ണയങ്ങളില്‍ ഏറ്റവും മികച്ച മാര്‍ക്ക് ഏതാണോ അതാണ് വിദ്യാര്‍ത്ഥിക്ക് നല്‍കിയിരുന്നത്.

എന്നാല്‍ 2016മുതല്‍ ആരോഗ്യ സര്‍വകലാശാല രണ്ട് മൂല്യ നിര്‍ണയങ്ങളുടെ ആവറേജ് മാര്‍ക്കാണ് കണക്കാക്കുന്നത്. 2018 ലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെ വിജയശതമാനത്തിലെത്തിയത് ഏഴ് കോളേജുകളാണ്. അതില്‍ ഏറ്റവും കുറവ് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിനാണ്. 52.53 ശതമാനം മാത്രമാണ് വിജയം. 48 വിദ്യാര്‍ത്ഥികളാണ് തോറ്റത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പര്‍ വിവരങ്ങള്‍ എടുത്തതോടെയാണ് അഴിമതിയും ക്രമക്കേടും പുറത്ത് വരുന്നത്.

ഈ ക്രമക്കേടിന്റെ മറവില്‍ ലക്ഷങ്ങളാണ് ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ 48 വിദ്യാര്‍ത്ഥികള്‍ തോറ്റു. ഓരോ വിഷയത്തിനും തോറ്റ വിദ്യാര്‍ഥിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്യൂഷന്‍ ഫീസായി ഈടാക്കിയത് 20,000 രൂപയാണ്. മറ്റ് കോളേജുകളിലും 15000 മുതല്‍ ഈടാക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന 3105 രൂപയുടെ പരീക്ഷാ ഫീസിന് പകരം അയ്യായിരം രൂപയും ഈടാക്കും. 105 പേപ്പറുകളാണ് എസ്ആര്‍ കോളേജില്‍ നിന്ന് പുനഃപരീക്ഷയ്‌ക്ക് ഉണ്ടായിരുന്നത്. ട്യൂഷന്‍ ഫീ ഇനത്തില്‍ മാത്രം  21 ലക്ഷം രൂപ ഒരു സെമസ്റ്ററില്‍ കോളേജിന് ലഭിച്ചു. 

ഇത്തരത്തില്‍ കോളേജുകളും ആരോഗ്യ സര്‍വകലാശാലയും ചേര്‍ന്ന് ഒരുവര്‍ഷം നടത്തുന്നത് കോടികളുടെ അഴിമതിയാണ്. കഴിഞ്ഞ എട്ട് മാസമായി എസ്ആര്‍ മെഡിക്കല്‍ കോളേജ് ഭാഗികമായി പ്രവര്‍ത്തനരഹിതമാണ്. ക്ലാസ്സ് നടക്കുന്നില്ലെന്ന് ഹൈക്കോടതിയും കണ്ടെത്തി. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഒന്നും കോളേജില്‍ ഇല്ലെന്ന് കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കോളേജിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നു.

ക്ലാസ്സ് നടക്കാത്ത മതിയായ സൗകര്യം ഇല്ലാത്ത കോളേജില്‍ രണ്ടാംവര്‍ഷ പരീക്ഷയില്‍  നൂറുശതമാനം വിജയമാണ് ഉണ്ടായിരിക്കുന്നത്. അവിടെ മാത്രമല്ല സ്വാശ്രയ കോളേജുകള്‍ക്കെല്ലാം 95 ശതമാനത്തിലധികം വിജയമുണ്ട്. ഏറ്റവും ഉയര്‍ന്ന റാങ്കുകാര്‍ പഠിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 90 നും 95 നും ഇടയില്‍ മാത്രം വിജയശതമാനം. രണ്ടാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നേരത്തെ ലഭിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.