കൊച്ചി: ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ ഐഎസ് സ്പോണ്‍സേഡ് ചാനലാണെന്ന് കെ.ടി. ജലീല്‍ എഴുതിയിരുന്നു. 2019 മെയ് 7 ന് ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ മീഡിയ വണ്ണിനെതിരെ എഴുതിയത്സംഭവം വിവാദമായോടെ തീവ്രവാദ സ്പോണ്‍സേഡ് ചാനല്‍ എന്ന് തിരുത്തി തലയൂരി. നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പഴയ നേതാവാണ് കെ.ടി. ജലീല്‍.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ജലീല്‍ മീഡിയവണ്ണിനെ വിമര്‍ശിച്ചത്. വളാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീന് പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പരാമര്‍ശം. ഷംസുദ്ദീനൊപ്പം മന്ത്രി നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതാണ് പ്രകോപന കാരണം.
ജലീലിനെതിരെ ഒരു ഹിമാലയന്‍ തെളിവ് കിട്ടിയെന്ന ആവേശത്തില്‍ അതുവച്ച് കത്തിക്കാന്‍ കേരളത്തിലെ തീവ്രവാദി സ്പോണ്‍സേഡ് ചാനല്‍, ‘മീഡിയ വണ്‍’ കാട്ടുന്ന തിടുക്കം ആര്‍ക്കും മനസ്സിലാകുമെന്നും, ലീഗും ലീഗിന്റെ സര്‍വസന്നാഹങ്ങളും തലകുത്തി മറിഞ്ഞിട്ടും എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആദ്യത്തെ വിമര്‍ശന പോസ്റ്റില്‍ ഐഎസ് ചാനലെന്നാണ് മീഡിയ വണ്ണിനെ വിശേഷിപ്പിച്ചതെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇതിനെ തീവ്രവാദ സ്പോണ്‍സേഡ് ചാനല്‍ എന്നാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: